കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആരെന്നറിഞ്ഞെങ്കില്‍ സണ്ണി ഡിയോളിനെ ബി.ജെ.പിക്കു വേണ്ടി മത്സരിക്കാന്‍ സമ്മതിക്കില്ലായിരുന്നു; ധര്‍മ്മേന്ദ്ര
D' Election 2019
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആരെന്നറിഞ്ഞെങ്കില്‍ സണ്ണി ഡിയോളിനെ ബി.ജെ.പിക്കു വേണ്ടി മത്സരിക്കാന്‍ സമ്മതിക്കില്ലായിരുന്നു; ധര്‍മ്മേന്ദ്ര
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 14th May 2019, 3:09 pm

ന്യൂദല്‍ഹി: ഗുരുദാസ്പൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി സുനില്‍ ജാഖര്‍ ആണ് മത്സരിക്കുന്നതെന്ന് അറിഞ്ഞിരുന്നെങ്കില്‍ മകന്‍ സണ്ണി ഡിയോളിനെ ബി.ജെ.പിക്കു വേണ്ടി മത്സരിക്കാന്‍ അനുവദിക്കില്ലായിരുന്നെന്ന് മുന്‍ ബി.ജെ.പി എം.പിയും നടനുമായ ധര്‍മേന്ദ്ര.

‘ബല്‍റാം ജാഖര്‍ എനിക്ക് സഹോദരനെ പോലെയാണ്. അദ്ദേഹത്തിന്റെ മകന്‍ സുനില്‍ ജാഖര്‍ ആണ് ഗുരുദാര്‍പൂരില്‍ നിന്ന് മത്സരിക്കുന്നതെന്ന് അറിഞ്ഞിരുന്നെങ്കില്‍ സണ്ണിയെ മത്സരിക്കാന്‍ ഞാന്‍ അനുവദിക്കില്ലായിരുന്നു’- ധര്‍മേന്ദ്ര പറഞ്ഞതായി എ.എന്‍.ഐ പറഞ്ഞു.

കഴിഞ്ഞ മാസമാണ് സണ്ണി ഡിയോള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. അതിന് പിന്നാലെ മരണപ്പെട്ട ബോളിവുഡ് നടന്‍ വിനോദ് ഖന്ന പ്രതിനിധാനം ചെയ്ത ഗുരുദാസ്പുരില്‍ സണ്ണിക്ക് ബി.ജെ.പി ടിക്കറ്റ് നല്‍കുകയായിരുന്നു.

സണ്ണിയെ കൂടാതെ അമ്മ ഹേമമാലിനിയും ബി.ജെ.പിക്ക് വേണ്ടി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. മതുരയില്‍ നിന്നാണ് ഹേമമാലിനി മത്സരിക്കുന്നത്.

നേരത്തെ ബാലാക്കോട്ട് വ്യോമാക്രമണത്തെക്കുറിച്ച് തനിക്കറിയില്ലെന്ന സണ്ണിയുടെ പ്രസ്താവന ഏറെ പരിഹാസങ്ങള്‍ക്ക് വഴിവെച്ചിരുന്നു. രാജ്യത്ത് നടക്കുന്ന കാര്യങ്ങളെക്കുറിച്ച് അവബോധം ഉണ്ടാവണമെങ്കില്‍ ദിവസവും പത്രം വായിക്കണമെന്നും, അതല്ലെങ്കില്‍ ടി.വി കാണണമെന്നും പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദര്‍ സിങ് പരിഹസിച്ചിരുന്നു.

നേരത്തെ ഒരു ടെലിവിഷന്‍ പരിപാടിയില്‍ ബാലാക്കോട്ട് വ്യോമാക്രമണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, അതെന്താണെന്നായിരുന്നു സണ്ണിയുടെ മറുചോദ്യം. പ്രസ്തുത സംഭവം പരാമര്‍ശിച്ചായിരുന്നു സിങിന്റെ പരിഹാസം.

‘ബി.ജെ.പിയുടെ സമ്മര്‍ദം മൂലമാണ് സണ്ണി മത്സരിക്കുന്നതെന്ന് താന്‍ സംശയിക്കുന്നുണ്ടെന്നും, മത്സരിക്കാന്‍ തയ്യാറായില്ലെങ്കില്‍ ബി.ജെ.പി ആദായ വകുപ്പിനെ കൊണ്ട് റെയ്ഡ് നടത്തുമെന്ന് ഭീഷണിപ്പെടുത്തിക്കാണുമെന്നും സിങ്