Science and Technology
42,000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള വിരയെ പുനര്‍ജ്ജീവിപ്പിച്ചു: മനുഷ്യശരീരങ്ങള്‍ കേട്കൂടാതെ സൂക്ഷിക്കാമെന്ന പ്രതീക്ഷയില്‍ ശാസ്ത്രലോകം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Jul 27, 05:23 pm
Friday, 27th July 2018, 10:53 pm

42,000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള വിരയെ പുനരുജ്ജീവിപ്പിച്ച് ശാസ്ത്രലോകം. ഐസ് പാളിയില്‍ മരവിച്ചിരുന്ന രണ്ട് നാടവിരകളെയാണ് ശാസ്ത്രലോകം പുനരുജ്ജീവിപ്പിച്ചത്. മാമോത്തുകളുടെ കാലത്തുള്ള വിരകളെ തിരിച്ച് കൊണ്ട് വരാന്‍ സാധിപ്പിച്ചത് ആസ്‌ട്രോ ബയോളജി, ക്രയോണിക്‌സ് എന്നീ ശാസ്ത്രരംഗങ്ങള്‍ക്ക് പുത്തന്‍ ഉണര്‍വാണ് നല്‍കുക എന്ന് കരുതപ്പെടുന്നു.

ശാസ്ത്ര കല്പനകളുടേയും യാഥാര്‍ത്ഥ്യത്തിന്റേയും ഇടയിലുള്ള പാലമായി പ്രവര്‍ത്തിക്കുന്ന ശാഖയാണ് ക്രയോണിക്‌സ്. മനുഷ്യരെ കാലങ്ങളോളം ഐസ് പാളികളില്‍ ശീതികരിച്ച് ജീവനോടെ നിലനിര്‍ത്താന്‍ ഈ കണ്ടുപിടുത്തത്തോടെ സാധിക്കുമെന്നാണ് ശാസ്ത്രം പ്രതീക്ഷിക്കുന്നത്.


ALSO READ: നടുക്കടലില്‍ സഹായം തേടി ഗര്‍ഭിണികളടക്കം 40 അഭയാര്‍ഥികള്‍; തീരത്തടുക്കാന്‍ അനുമതി നിഷേധിച്ച് നാലു രാജ്യങ്ങള്‍


-196 ഡിഗ്രിയാണ് ഒരു കോശത്തിന്റെ ഡീപ്പ് ഫ്രീസിങ്ങ് പോയിന്റ്. കോശങ്ങള്‍ നശിക്കാതിരിക്കാന്‍ ചില തന്മാത്രകള്‍ കുത്തിവെച്ചാല്‍ ശരീരം കാലങ്ങളോളം നശിക്കാതെ സൂക്ഷിക്കാന്‍ ശാസ്ത്രത്തിന് സാധിക്കും.

എന്നാല്‍ ഇതുവരെ ഹൃദയം, കിഡ്‌നി പോലെയുള്ള ശരീരഭാഗങ്ങള്‍ നശിക്കാതെ സൂക്ഷിക്കാന്‍ ശാസ്ത്രത്തിന് സാധിച്ചിട്ടില്ല. ഇതിന് പുതിയ കണ്ടെത്തല്‍ സഹായകമാവും എന്ന് കരുതപ്പെടുന്നു.

മോസ്‌കോയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസികോ കെമിക്കല്‍ ആന്‍ഡ് ബയോളിക്കല്‍ പ്രോബ്ലെംസ് ഓഫ് സോയില്‍ ആണ് വിപ്ലവകരമായ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്.

അമേരിക്കയിലെ ഭൂമിശാസ്ത്ര പ്രവര്‍ത്തകരുമായി ചേര്‍ന്നായിരുന്നു ഇവരുടെ പ്രവര്‍ത്തനം.