ബെംഗളൂരു: ജീവനക്കാര്‍ ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങിയത് കൊണ്ട് ബെംഗളൂരുവിലെ ഐ.ടി കമ്പനികള്‍ക്ക് ഒരു ദിവസം നഷ്ടമായത് 225കോടി രൂപയെന്ന് റിപ്പോര്‍ട്ട്. ഓഗസ്റ്റ് 30ന് നഗരത്തില്‍ അനുഭവപ്പെട്ട ട്രാഫിക് ബ്ലോക്ക് കാരണമാണ് ഈ ന,്ടം രേഖപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്.
അഞ്ചുമണി?ക്കൂറാണ് ജീവനക്കാര്‍ ഗതാഗതക്കുരുക്കില്‍ പെട്ട് വലഞ്ഞത്. വിഷയത്തില്‍
ഔട്ടര്‍ റിങ് റോഡ് കമ്പനീസ് അസോസിയേഷന്‍ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്ക് കത്തെഴുതിയിട്ടുണ്ട്. തിരക്കേറിയ നഗരത്തില്‍ ഗതാഗതക്കുരുക്ക് ഇല്ലാതാക്കാന്‍ വേണ്ട നടപടികളൊന്നും അധികാരികള്‍ സ്വീകരിക്കുന്നില്ലെന്നും അസോസിയേഷന്‍ കത്തില്‍ ചൂണ്ടിക്കാട്ടി.
കൃഷ്ണരാജപുരം മുതല്‍ ബെംഗളൂരുവിലെ സില്‍ക്ക് ബോര്‍ഡ് ഏരിയ വരെയുള്ള ഔട്ടര്‍ റിങ് റോഡിനോടനുബന്ധിച്ചുള്ള വിവിധ കേന്ദ്രങ്ങളിലായി അരലക്ഷത്തിലേറെ ആളുകള്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്.
17 കിലോമീറ്റര്‍ ദൂരത്തിലുള്ള ഈ മേഖല 10 ലക്ഷത്തിലേറെ ആളുകള്‍ക്ക് നേരിട്ടും അല്ലാതെയും തൊഴില്‍ നല്‍കുകയും സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് വലിയ സംഭാവന നല്‍കുകയും ചെയ്യുന്നതാണ്. എന്നിട്ടും ഈ മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാത്തത് ആശങ്കയുണ്ടാക്കുന്നതാണെന്നും അസോസിയേഷന്‍ കത്തില്‍ സൂചിപ്പിച്ചു.
ബെംഗളൂരുവിലെ അടിസ്ഥാന സൗകര്യങ്ങളുടെ സമീപകാല തകര്‍ച്ച ആശങ്കയുണ്ടാക്കുന്നതാണെന്നും കത്തില്‍ പറയുന്നുണ്ട്.
ഇക്കാര്യത്തില്‍ പരിഹാരം കാണാത്തത് മൂലം കമ്പനികള്‍ ബദല്‍ കേന്ദ്രങ്ങള്‍ തേടുമെന്നും അസോസിയേഷന് ഭയമുണ്ട്. നേരത്തേ ഔട്ടര്‍ റിങ് റോഡ് ഭാഗത്തെ വെള്ളപ്പൊക്ക ബാധിത മേഖലകള്‍ ബൊമ്മൈ സന്ദര്‍ശിച്ചിരുന്നു. എല്ലാ പ്രശ്‌നങ്ങളും ഉടന്‍ പരിഹരിക്കാമെന്ന് ഉറപ്പുനല്‍കുകയും ചെയ്തിരുന്നു.