Kerala News
യുവതി തീ കൊളുത്തി മരിച്ച നിലയില്‍; ഭര്‍ത്താവ് ഒളിവില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Jun 22, 04:43 am
Tuesday, 22nd June 2021, 10:13 am

തിരുവനന്തപുരം: തിരുവനന്തപുരം വിഴിഞ്ഞത്ത് യുവതി വാടക വീട്ടില്‍ തീ കൊളുത്തി മരിച്ച നിലയില്‍. 24കാരിയായ അര്‍ച്ചനയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞദിവസം രാത്രി 11.30 ഓടെയായിരുന്നു സംഭവം.

വിവരം അറിഞ്ഞ് പൊലീസ് എത്തിയപ്പോഴേക്കും ഭര്‍ത്താവ് ഓടി രക്ഷപ്പെട്ടു. കുട്ടിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.

ഒരുവര്‍ഷം മുമ്പാണ് വെങ്ങാനൂര്‍ സ്വദേശിയായ അര്‍ച്ചനയുടെ വിവാഹം കഴിഞ്ഞത്. ഭര്‍ത്താവ് സുരേഷ് ഇപ്പോള്‍ ഒളിവിലാണ്.