Advertisement
Entertainment news
ധൂം പോരാട്ടം വീണ്ടും ആവര്‍ത്തിക്കുമോ ?; ഹിന്ദി 'അയ്യപ്പനും കോശിയും' ജോണ്‍ എബ്രഹാമും അഭിഷേക് ബച്ചനുമെന്ന് റിപ്പോര്‍ട്ട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Feb 27, 05:21 pm
Saturday, 27th February 2021, 10:51 pm

മുംബൈ: സച്ചി സംവിധാനം ചെയ്ത് പൃഥ്വിരാജും ബിജുമേനോനും പ്രധാന വേഷത്തില്‍ എത്തിയ അയ്യപ്പനും കോശിയും സിനിമയുടെ ഹിന്ദി റീമേക്കില്‍ ജോണ്‍ എബ്രഹാമും അഭിഷേക് ബച്ചനും പ്രധാന വേഷത്തിലെത്തുമെന്ന് റിപ്പോര്‍ട്ട്.

ചിത്രം ജൂലായില്‍ തുടങ്ങുമെന്നും പിങ്ക് വില്ല അടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ദോസ്താനയ്ക്ക് ശേഷം 13 വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ഇരുവരും ഒന്നിക്കുന്നത്.

നേരത്തെ ധൂം പാര്‍ട് വണ്ണില്‍ ജോണ്‍ എബ്രഹാമും അഭിഷേക് ബച്ചനും ഒന്നിച്ചിരുന്നു. ഇരുവരും തമ്മിലുള്ള ക്യാറ്റ് ആന്‍ഡ് മോസ് പെര്‍ഫോമന്‍സിന് ഇന്നും ആരാധകരുണ്ട്.

അയ്യപ്പനും കോശിയും ഹിന്ദിയിലെത്തുകയും ഇരുവരും താരങ്ങളാവുകയും ചെയ്താല്‍ വീണ്ടും ഈ ഗംഭീര പ്രകടനം കാണാന്‍ സാധിക്കുമെന്നാണ് വിലയിരുത്തുന്നത്.

നിലവില്‍ പത്താന്‍, ഏക് വില്ലന്‍ 2 എന്നീ ചിത്രങ്ങളുടെ തിരക്കിലാണ് ജോണ്‍ എബ്രഹാം. ദസ്വി എന്ന ചിത്രത്തിലാണ് അഭിഷേക് ഇപ്പോള്‍ അഭിനയിക്കുന്നത്.

അതേസമയം ഇവരില്‍ ആരാണ് അയ്യപ്പന്‍ നായരുടെയും കോശിയുടെയും റോളുകളില്‍ എത്തുകയെന്നത് പുറത്തുവിട്ടിട്ടില്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Will the Dhoom fight repeat itself ?; Actor John Abraham and Actor Abhishek Bachchan in Hindi ‘Ayyappanum Koshyum’