തിരുവനന്തപുരം: മഴക്കാലത്ത് കരിമണല്‍ ഖനനം നിര്‍ത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭാ സമിതിയുടെ ശുപാര്‍ശ പരിഗണിച്ചാണ് തീരുമാനമെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
മുല്ലക്കര രത്‌നാകരന്‍ അധ്യക്ഷനായ നിയമസഭാ സമിതി വ്യവസ്ഥകള്‍ക്കുവിധേയമായി ഖനനം ആകാമെന്നാണ് റിപ്പോര്‍ട്ട് നല്‍കിയത്. ഖനനം സംബന്ധിച്ച നിയമസഭാ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇന്നലെ നിയമസഭയില്‍ ആവശ്യപ്പെട്ടിരുന്നു.
ഖനനം നിര്‍ത്തിവയ്ക്കുന്ന പ്രശ്നമില്ലെന്ന് മന്ത്രി ഇ.പി ജയരാജന്‍ ഇന്നലെ നിയമസഭയില്‍ പറഞ്ഞിരുന്നു. അതേസമയം വ്യവസ്ഥകള്‍ ലംഘിച്ച് കരിമണല്‍ ഖനനം നടത്തി പ്രദേശത്തെ ഇല്ലാതാക്കാനുള്ള ശ്രമത്തില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു.
WATCH THIS VIDEO: