Mollywood
രാജിവെക്കേണ്ട സാഹചര്യമില്ല... പക്ഷെ ഒഴിയും; 'അമ്മ' അധ്യക്ഷ പദവി ഒഴിയുകയാണെന്ന് ഇന്നസെന്റ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2018 Mar 31, 11:19 am
Saturday, 31st March 2018, 4:49 pm

ചാലക്കുടി: മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ “അമ്മ”യുടെ അധ്യക്ഷ പദവി ഒഴിയുകയാണെന്ന് നടനും എം.പിയുമായ ഇന്നസെന്റ്. തന്റേതായ നൂറുകൂട്ടം തിരക്കുകകളും പ്രശ്നങ്ങളുമുണ്ടെന്നും പലതവണ തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെന്നും ഇന്നസെന്റ് പറഞ്ഞു.

എല്ലാവരുടെയും സ്‌നേഹപൂര്‍വമായ സമ്മര്‍ദ്ദം കൊണ്ടാണ് ഇത്രയുംനാള്‍ അധ്യക്ഷ സ്ഥാനത്ത് തുടര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു.


Also Read:  ഒന്നേകാല്‍ ലക്ഷമല്ല, ജാതിയും മതവും ഉപേക്ഷിച്ചത് 2984 കുട്ടികള്‍ മാത്രം : പുതിയ കണക്കുകള്‍ പുറത്ത്


“ജൂലൈ ചേരുന്ന ജനറല്‍ ബോഡിയില്‍ നിലപാട് വിശദീകരിക്കും. രാജി വെയ്ക്കുകയല്ല. എന്നാല്‍ എല്ലാ തവണയും ഉന്നയിക്കുന്ന കാര്യം ഇത്തവണയും യോഗത്തില്‍ ആവര്‍ത്തിക്കും.”

കഴിഞ്ഞ 2017 ഡിസബറില്‍ അധ്യക്ഷ സ്ഥാനം ഒഴിയുമെന്ന കാര്യം ഇന്നസെന്റ് വ്യക്തമാക്കിയിരുന്നു. അധ്യക്ഷ സ്ഥാനത്തിന് യോഗ്യരായ ഒരുപാട് പേര്‍ സംഘടനയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Watch This Video: