കോഴിക്കോട്: കോഴിക്കോട് സെഷന്‍സ് കോടതി ജാമ്യം നല്‍കാത്തതിനെ തുടര്‍ന്ന് ഹൈക്കോടതിയെ സമീപിക്കുമെന്ന് അലന്റെയും താഹയുടെയും ബന്ധുക്കള്‍. പൊലീസ് ഭാഷ്യം മാത്രമാണോ സര്‍ക്കാര്‍ വിശ്യസിക്കുകയെന്നും അലന്റെ വല്ല്യമ്മ സജിത മഠത്തില്‍ മാധ്യമങ്ങളോട് പറഞ്ഞു.
ജാമ്യം ലഭിച്ചില്ല എന്നതുകൊണ്ടു മാത്രം മുഖ്യമന്ത്രിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടിട്ടില്ലെന്നും സത്യസന്ധമായ അന്വേഷണം സര്‍ക്കാര്‍ നടത്തട്ടെയെന്നും സജിത മഠത്തില്‍ കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട് പന്തീരാങ്കാവില്‍ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത സി.പി.ഐ.എം പ്രവര്‍ത്തകരായ അലനും താഹയ്ക്കും ജാമ്യം നിഷേധിച്ചിരുന്നു. യു.എ.പി.എ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജാമ്യം നല്‍കേണ്ടതില്ലെന്ന് കോടതി പറയുകയായിരുന്നു.
കേസില്‍ കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നും പ്രതികള്‍ പുറത്തുപോകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും ഉള്ള നിലപാടാണ് പ്രോസിക്യൂഷന്‍ സ്വീകരിച്ചത്. പ്രതിഭാഗം അഭിഭാഷകര്‍ പലതരം വാദം ഉന്നയിച്ചെങ്കിലും കോടതി ഇതൊന്നും മുഖവിലയ്ക്കെടുത്തിട്ടില്ല. കഴിഞ്ഞ രണ്ട് ദിവസമായി നടന്ന വാദത്തിനൊടുവിലാണ് കോടതിയുടെ ഉത്തരവ്.