ന്യൂദല്‍ഹി: ദല്‍ഹിയിലെ ജനങ്ങള്‍ക്ക് വേണ്ടി കൊവിഡ് വാക്‌സിനായി യാചിക്കണമെങ്കില്‍ അതിനും തയ്യാറാണെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. വാക്‌സിന്‍ ലഭിച്ചാല്‍ മൂന്ന് മാസം കൊണ്ട് എല്ലാ വീടുകളിലുമെത്തി വാക്‌സിന്‍ നല്‍കാന്‍ കഴിയുമെന്ന് കെജ്‌രിവാള്‍ പറഞ്ഞു.
ദല്‍ഹിയിലെ ജനങ്ങള്‍ക്കായി വാക്‌സിനു വേണ്ടി യാചിക്കേണ്ടിവന്നാല്‍ അതും ചെയ്യും. കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ മൂന്ന് മാസത്തിനുള്ളില്‍ തന്നെ ദല്‍ഹിയിലെ എല്ലാ വീടുകളിലും വാക്‌സിന്‍ എത്തിക്കാന്‍ സാധിക്കും’, കെജ്‌രിവാള്‍ പറഞ്ഞു.
നേരത്തെ കൊവിഡിന്റെ നാലാം തരംഗം ദല്‍ഹിയില്‍ അതീവ ഗുരുതരമാകുകയാണെന്ന് കെജ്രിവാള്‍ പറഞ്ഞിരുന്നു. നിലവില്‍ കൊവിഡിനെതിരെയുള്ള പ്രതിരോധം വാക്‌സിന്റെ കാര്യക്ഷമമായ വിതരണം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
‘വാക്സിനേഷനുള്ള പ്രായപരിധി നിര്‍ത്തലാക്കി മുഴുവന്‍ ആളുകള്‍ക്കും വാക്സിന്‍ നല്‍കാനുള്ള നടപടി കേന്ദ്രം കൈകൊള്ളണം. സംസ്ഥാനത്ത് വാക്സിന്‍ ക്ഷാമം അതിരൂക്ഷമാണ്. ചുരുങ്ങിയത് 10 ദിവസത്തേക്കുള്ള വാക്സിന്‍ മാത്രമാണ് ഞങ്ങളുടെ കൈവശമുള്ളത്’, കെജ്‌രിവാള്‍ പറഞ്ഞു.
കഴിഞ്ഞ 5 ദിവസങ്ങള്‍ക്കിടയില്‍ ദല്‍ഹിയില്‍ കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുകയായിരുന്നു. കഴിഞ്ഞ ദിവസം 10,732 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
മഹാരാഷ്ട്രയിലും കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുകയാണ്. കഴിഞ്ഞ ദിവസം ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതും മഹാരാഷ്ട്രയിലാണ്. അരലക്ഷത്തിലധികം പേര്‍ക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. രോഗബാധിതരുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ മിക്ക സംസ്ഥാനങ്ങളും നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക