'ആട് 2 ട്രോള്‍ മത്സര'ത്തിന് എന്തുപറ്റി? സമ്മാനം പ്രഖ്യാപിക്കാന്‍ വൈകുന്നതിനു പിന്നിലെ കാരണം വ്യക്തമാക്കി സംവിധായകന്‍ (ട്രോളുകളും കാണാം)
Aadu 2
'ആട് 2 ട്രോള്‍ മത്സര'ത്തിന് എന്തുപറ്റി? സമ്മാനം പ്രഖ്യാപിക്കാന്‍ വൈകുന്നതിനു പിന്നിലെ കാരണം വ്യക്തമാക്കി സംവിധായകന്‍ (ട്രോളുകളും കാണാം)
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 22nd January 2018, 10:56 pm

കൊച്ചി: ആരാധകരില്‍ ആവേശം നിറച്ച സൂപ്പര്‍ഹിറ്റ് ജയസൂര്യ ചിത്രമായ “ആട് 2” അതിന്റെ വ്യത്യസ്തമായ പ്രമോഷനുകള്‍ കൊണ്ടും ശ്രദ്ധേയമായിരുന്നു. ഇതിന്റെ ഭാഗമായി റിലീസിനു മുന്നേ അണിയറക്കാര്‍ ട്രോളന്മാര്‍ക്കായി ഒരു മത്സരം സംഘടിപ്പിച്ചിരുന്നു.

ആട് 2 വിന്റെ ട്രെയിലറിലെയോ, ഗാനരംഗത്തിലേയോ സ്‌ക്രീന്‍ഷോട്ടുകള്‍ കോര്‍ത്തിണക്കി, ഈ സിനിമയെത്തന്നെ പരാമര്‍ശിക്കുന്നതോ, മറ്റു പൊതുവിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതോ ആയ രസകരമായ ട്രോളുകള്‍ ഉണ്ടാക്കുന്ന മത്സരമാണ് ഫ്രൈഡേ ഫിലിംസ് ആരാധക ട്രോളന്മാര്‍ക്കായി ഒരുക്കിയത്. ആകര്‍ഷകമായ സമ്മാനങ്ങളും പ്രഖ്യാപിച്ചിരുന്നു.


Also Read: കാര്‍ബണ്‍: നാം നൂഴേണ്ട കടങ്കഥകളുടെ മൈലാഞ്ചിവഴികള്‍ (Review with Spoiler Alert)


ഒന്നാം സമ്മാനം 15,000 രൂപ + പാപ്പന്‍മുണ്ട് + ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ ടിക്കറ്റ്, രണ്ടാം സമ്മാനം 10,000 രൂപ + പാപ്പന്‍മുണ്ട് + ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ ടിക്കറ്റ്, മൂന്നാം സമ്മാനം : 5,000 രൂപ + പാപ്പന്‍മുണ്ട് + ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ ടിക്കറ്റ് എന്നിങ്ങനെയായിരുന്നു സമ്മാനങ്ങള്‍. കൂടാതെ തെരഞ്ഞെടുക്കപ്പെടുന്ന 10 ട്രോളുകള്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ ചിത്രം റിലീസായി ആരവങ്ങള്‍ കെട്ടടങ്ങാറായിട്ടും ഈ മത്രത്തിന്റെ ഫലം മാത്രം പുറത്തു വന്നിട്ടില്ല. സമ്മാനം ആര്‍ക്കെന്നറിയാനും അതിനേക്കാളുപരി ട്രോളുകള്‍ കാണാനുമായുള്ള ആരാധകരുടെ കാത്തിരിപ്പ് അക്ഷമയോടെ തുടരുമ്പോള്‍ എന്തുകൊണ്ട് ഇത് വൈകുന്നു എന്ന് വ്യക്തമാക്കുകയാണ് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്.


Don”t Miss: ‘മാരാര്‍ ഇരിക്കുന്ന തട്ട് താണു തന്നെ ഇരിക്കും’; ട്രോള്‍ ലോകത്തെ സൂപ്പര്‍ താരമായി നരസിംഹത്തിലെ നന്ദഗോപാല്‍ മാരാര്‍ (With Video & Trolls)


ചിത്രത്തിന്റെ വിജയാഘോഷത്തിന്റെ ദിവസം സമ്മാനങ്ങള്‍ നല്‍കുമെന്നാണ് മിഥുന്‍ പറഞ്ഞത്. ഡൂള്‍ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ആടിന്റെ സംവിധായകന്‍ ഇക്കാര്യം പറഞ്ഞത്. സമ്മാനങ്ങള്‍ വൈകിയതോടെ ക്ഷമയറ്റ ചില ട്രോളന്മാര്‍ മിഥുനിനെ ട്രോളി രംഗത്തെത്തിയിരുന്നു. ഈ ട്രോളുകള്‍ താന്‍ കണ്ടിരുന്നു എന്നും മിഥുന്‍ പറയുന്നു.

“ഒന്ന് സമാധാനത്തോടെ ഇരുന്ന് നോക്കാന്‍ പറ്റാത്ത അത്രയും ട്രോളുകള്‍ വന്നിട്ടുണ്ട്.
നമ്മള്‍ ഒരു പത്തോ അഞൂറോ ട്രോളുകള്‍ പ്രതീക്ഷിച്ചിടത്ത് മൂവായിരത്തോളം ട്രോളുകളാണ് വന്നിട്ടുള്ളത്. ഇത് വേര്‍തിരിച്ച് വിലയിരുത്താന്‍ ഒരു പാട് സമയം ആവശ്യമായത് കൊണ്ടാണ് സമയം എടുക്കുന്നത്.” -മിഥുന്‍ മാനുവല്‍ തോമസ് പറയുന്നു.


Also See: അജിത്തായി ജയന്‍, അര്‍ജുനായി പ്രേം നസീര്‍; മങ്കാത്ത ‘ഓള്‍ഡ് വെര്‍ഷ’ന്റെ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ് (Video)


ഇതുകൂടാതെ “ആട് 3” ഉണ്ടാകുമോ, ഹൈറേഞ്ച് ഹക്കീം എന്തുകൊണ്ട് “ആട് 2″ല്‍ ഇല്ല, ഷാജി പാപ്പനായി ജയസൂര്യ അല്ലെങ്കില്‍ മറ്റാരെയായിരുന്നു തെരഞ്ഞെടുക്കുക, അറയ്ക്കല്‍ അബുവായി സൈജു കുറുപ്പ് എങ്ങനെ എത്തി, ലോലന്‍ എന്ന കഥാപാത്രത്തിന്റെ മാറ്റത്തിന് കാരണം, അടുത്ത ചിത്രം, പാര്‍വ്വതി വിഷയത്തിലെ നിലപാട് തുടങ്ങി പ്രേക്ഷകര്‍ അറിയാന്‍ ആഗ്രഹിക്കുന്ന ഒട്ടേറെ കാര്യങ്ങള്‍ മിഥുന്‍ മാനുവല്‍ തോമസ് ഡൂള്‍ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ പങ്കുവെയ്ക്കുന്നു.

മിഥുന്‍ മാനുവല്‍ തോമസുമായുള്ള അഭിമുഖം ഇവിടെ വായിക്കം.

ചില ട്രോളുകള്‍ കാണാം: