രാജ്യത്ത് 500ന്റെയും 1000ത്തിന്റെയും നോട്ടുകള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ പിന്‍വലിച്ചെങ്കിലും കൈയിലുള്ള പണം സുരക്ഷിതമായി തിരിച്ചേല്‍പ്പിക്കാനും പകരം പുതിയ നോട്ട് വാങ്ങാനുമുള്ള മാര്‍ഗങ്ങള്‍ സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്.
♦ കൈവശമുള്ള 500, 1000 രൂപയുടെ നോട്ടുകള്‍ നവം 10 മുതല്‍ ഡിസം 30 വരെ ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും നിക്ഷേപിക്കാം. ഇതിന് പരിധി ഉണ്ടായിരിക്കുന്നതല്ല.
♦ ഡിസംബര്‍ 30നകം മാറാത്തവര്‍ക്ക് 2017 മാര്‍ച്ച് 31 വരെ ഇതേ രീതിയില്‍ മാറാന്‍ സൗകര്യമുണ്ട്. അതിന് മതിയായ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കണം.
♦ പോസ്റ്റ് ഓഫീസുകളിലും ബാങ്കുകളിലും പണം നല്‍കാന്‍ സാധിക്കും. പണം കൈമാറാനായെത്തുമ്പോള്‍ ആധാര്‍, പാന്‍കാര്‍ഡ് തുടങ്ങിയവ കൈകളില്‍ കരുതണം.
♦ എന്നാല്‍ ദിവസം 10000 രൂപയും ആഴ്ചയില്‍ 20000 രൂപയും വരെ മാത്രമേ പിന്‍വലിക്കാനാകൂ. വരും ദിവസങ്ങളില്‍ പിന്‍വലിക്കാവുന്ന പണത്തിന്റെ പരിധി ഉയര്‍ത്തുന്നതാണ്.
♦ പെട്രോള്‍ പമ്പുകളില്‍ വെള്ളിയാഴ്ചവരെ നോട്ടുകള്‍ മാറാം.
♦ സര്‍ക്കാര്‍ ആശുപത്രികളിലും വെള്ളിയാഴ്ചവരെ പഴയ നോട്ടുകള്‍ മാറാം. ഡോക്ടര്‍മാരുടെ മരുന്ന് കുറിപ്പ് ഉണ്ടെങ്കില്‍ ഫാര്‍മസികളിലും നോട്ട് സ്വീകരിക്കും.
♦ നവംബര്‍ 11വരെ സര്‍ക്കാര്‍ ആംഗീകൃത പൊതുമേഖലാ കമ്പനികളുടെ പെട്രോള്‍ പമ്പുകളിലും മില്‍ക്ക് ബൂത്തുകള്‍, സഹകരണ സ്ഥാപനങ്ങള്‍, ശ്മശാനങ്ങള്‍ എന്നിവിടങ്ങളില്‍ ഇവ സ്വീകരിക്കും.
♦ വിമാനത്താവളങ്ങളില്‍ ലാന്‍ഡ് ചെയ്യുന്ന യാത്രക്കാര്‍ക്ക് 5000 രൂപവരെയുള്ള പഴയ നോട്ടുകള്‍ മാറിയെടുക്കാന്‍ സൗകര്യമുണ്ടാകും.
♦ റെയില്‍വെ സ്റ്റേഷനുകള്‍, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബസ് സ്റ്റേഷനുകള്‍ എന്നിവടങ്ങില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ പഴയ നോട്ടുകള്‍ സ്വീകരിക്കും.
♦ ബാങ്കുകളില്‍ മാറാനായി നല്‍കുന്ന എല്ലാ നോട്ടുകളുടെയും സീരിയല്‍ നമ്പറുകള്‍ പ്രത്യേകം രേഖപ്പെടുത്തണം
♦ ഓണ്‍ലൈന്‍ സാമ്പത്തിക ഇടപാടുകള്‍ക്ക് മുടക്കം ഉണ്ടാവുകയില്ല.
♦ രാജ്യത്തെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് വിമാനത്താവളങ്ങളില്‍ നിന്ന് കറന്‍സി മാറ്റി വാങ്ങാന്‍ സാധിക്കും.