തമിഴിലെ മികച്ച നടന്മാരില്‍ മുന്‍പന്തിയിലുള്ള നടനാണ് സൂര്യ. കരിയറിന്റെ തുടക്കത്തില്‍ അഭിനയത്തിന്റെ പേരില്‍ വിമര്‍ശനം കേള്‍ക്കേണ്ടി വന്ന സൂര്യ പിന്നീട് നന്ദ, പിതാമകന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മികച്ച നടനെന്ന പേരെടുത്തു. കാക്ക കാക്ക, വാരണം ആയിരം തുടങ്ങിയ ചിത്രങ്ങളിലൂടെ മുന്‍നിരയിലേക്ക് വളരെ വേഗം നടന്നുകയറാന്‍ സൂര്യക്ക് സാധിച്ചു. സൂരറൈ പോട്ര് എന്ന ചിത്രത്തിലൂടെ കരിയറിലെ ആദ്യ ദേശീയ അവാര്‍ഡ് സൂര്യയെ തേടിയെത്തി.
സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് റെട്രോ. തമിഴിലെ മികച്ച സംവിധായകരില്‍ ഒരാളായ കാര്‍ത്തിക് സുബ്ബരാജിനൊപ്പം സൂര്യ ആദ്യമായി കൈകോര്‍ക്കുന്ന ചിത്രമാണ് റെട്രോ. സിനിമയില്‍ ജയറാമും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഒരു ശക്തമായ വേഷത്തിലായിരിക്കും ജയറാം റെട്രോയില്‍ എത്തുന്നതെന്ന് നേരത്തെ സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ് പറഞ്ഞിരുന്നു.ഇപ്പോള്‍ ജയറാമിനെ കുറിച്ച് സംസാരിക്കുകയാണ് സൂര്യ.
ജയറാം എല്ലാവര്‍ക്കും ഒരു ഇന്‍സ്പിരേഷനാണെന്ന് സൂര്യ പറയുന്നു. ഒരു സീനിയര്‍ ആക്ടറാണെന്നുള്ള തരത്തിലുള്ള ഒരു പ്രഷറും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നും സെറ്റില്‍ തങ്ങള്‍ എല്ലാവരും ഒരു ഫാമിലി പോലെയായിരുന്നുവെന്നും സൂര്യ പറയുന്നു. സെറ്റില്‍ ഏറ്റവും ചെറുപ്പം ആയിട്ടുള്ള വ്യക്തി ജയറാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വളരെ ആത്മാര്‍ത്ഥമായിട്ടാണ് ഒരോ ഷോട്ടും അദ്ദേഹം ചെയ്യുകയെന്നും ഒരുപാട് കാര്യങ്ങള്‍ ജയറാമില്‍ നിന്ന് പഠിക്കാന്‍ പറ്റിയെന്നും സൂര്യ പറഞ്ഞു. റെട്രോയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ജയറാം സാര്‍ എല്ലാവര്‍ക്കും ഒരു ഇന്‍സ്പിരേഷന്‍ ആണ്. സെറ്റില്‍ നമ്മള്‍ എല്ലാവരും ഒരു ഫാമിലി പോലെയായിരുന്നു. ഒരു സീനിയര്‍ ആക്ടര്‍ ആണെന്നുള്ള പ്രഷര്‍ ഒന്നും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. സെറ്റിലെ ഏറ്റവും ചെറുപ്പക്കാരന്‍ ജയറാം സാര്‍ ആയിരുന്നു, നല്ല കുറുമ്പും കുരുത്തക്കേടും ഒക്കെ ഉണ്ടായിരുന്നു.എത്രയോ സിനിമകള്‍ ചെയ്ത ആളാണ് അദ്ദഹം എന്നിട്ടും ഇപ്പോഴും ടേക്കുകള്‍ പോകുന്നതിനോ, ഷോട്ട് എടുക്കുന്നതിനോ ഒന്നും ഒരു കുഴപ്പവുമില്ല. അത്രയും ആത്മാര്‍ത്ഥമായിട്ടാണ് ഓരോ ഷോട്ടും എടുക്കുക. ജയറാമേട്ടനില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ പറ്റി,’ സൂര്യ പറയുന്നു
Content Highlight: Suriya talks about jayaram