എമ്പുരാന്റെ ഷൂട്ട് നടന്നുകൊണ്ടിരിക്കുന്നതിന്റെ ഇടയിലാണ് തുടരും ഷൂട്ട് ചെയ്തതെന്ന് പറയുകയാണ് തരുൺ മൂർത്തി. അതിനിടയിലാണ് മോഹൻലാൽ ഡേറ്റ് തന്നതെന്നും അവിടെ ഒരു 30 ദിവസം ബ്രേക്ക് കിട്ടുമ്പോഴാണ് ഇവിടെ വന്ന് അഭിനയിക്കുന്നതെന്നും പിന്നീട് അവിടെപ്പോയി അഭിനയിക്കുമെന്നും തരുണ്‍ പറയുന്നു.
എന്നാലും ഒരു സീനില്‍ പോലും ഇത് ഖുറേഷിയെപ്പോലെയാണ് എന്ന് എനിക്ക് പറയേണ്ടി വന്നിട്ടില്ലെന്നും മോഹന്‍ലാല്‍ കുസൃതിക്കാരനായിട്ട് തന്നെയാണ് സിനിമയുടെ മൊത്തത്തില്‍ അഭിനയിച്ചുകൊണ്ടിരുന്നതെന്നും അത് വരാത്തതാണ് മോഹന്‍ലാലിന്റെ കഴിവെന്നും തരുണ്‍ പറഞ്ഞു.
എമ്പുരാന്റെ ട്രെയിലര്‍ ഇറങ്ങിയപ്പോള്‍ താന്‍ പേടിച്ചുപോയെന്നും താന്‍ പൃഥ്വിരാജിന് മെസേജ് അയച്ചെന്നും ഇനി ഞാന്‍ എന്ത് ചെയ്യുമൊണ് ചോദിച്ചതെന്നും തരുണ്‍ വ്യക്തമാക്കി.
‘അയ്യോ ബ്രോ ഞാന്‍ നിങ്ങളുടെ സിനിമ കാണാന്‍ വേണ്ടിയിട്ടാണ് വെയിറ്റ് ചെയ്യുന്നത്’ എന്നാണ് പൃഥ്വിരാജ് തിരിച്ചുമെസേജ് അയച്ചതെന്നും അപ്പോള്‍ തനിക്കൊരു കോണ്‍ഫിഡന്‍സ് വന്നുവെന്നും തരുണ്‍ കൂട്ടിച്ചേര്‍ത്തു. റേഡിയോ മാംഗോയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എമ്പുരാന്റെ ഷൂട്ട് നടന്നുകൊണ്ടിരിക്കുന്നതിന്റെ ഇടയിലാണ് ഡേറ്റുകള്‍ തന്നത് ലാലേട്ടന്‍. അവിടെ ഒരു 30 ദിവസം ബ്രേക്ക് കിട്ടുമ്പോള്‍ ഇവിടെ വന്ന് 30 ദിവസം അഭിനയിക്കും. പിന്നെ അവിടെപ്പോയി അഭിനയിക്കും.
എന്നാലും ഒരു സ്ഥലത്തുപോലും ‘ചേട്ടാ ഇത് ഖുറേഷിയെപ്പോലെയാണ്’ എന്ന് എനിക്ക് പറയേണ്ടി വന്നിട്ടില്ല. പുള്ളി അതിലൊരു കുസൃതിക്കാരനായിട്ട് തന്നെയാണ് സിനിമയുടെ മൊത്തത്തില്‍ ഉണ്ടായിരുന്നത്.
അത് വരാത്തതാണ് ആ മനുഷ്യന്റെ ഏറ്റവും വലിയ ഇന്റലിജന്‍സ് എന്നുപറയുന്നത്. എമ്പുരാന്റെ ട്രെയിലര്‍ ഇറങ്ങിയപ്പോള്‍ ഞാന്‍ പേടിച്ചുപോയി. ദൈവമേ ഇതൊക്കെ കണ്ടിട്ടാണല്ലോ നമ്മള്‍ ചെയ്യാന്‍ പോകുന്ന സിനിമ കാണാന്‍ പോകുന്നത്.
ഞാന്‍ രാജുവിന് ആദ്യം മെസേജ് അയച്ചത് കുറെ തീയുടെ ഇമോജിയാണ്. ചേട്ടാ ഇനി ഞാന്‍ എന്ത് ചെയ്യുമെന്ന് ചോദിച്ചു. എന്റെ വിശ്വാസത്തില്‍ എമ്പുരാനും മുന്നേ ഇറങ്ങാന്‍ പോകുന്ന സിനിമ എന്നു പറഞ്ഞാണ് ഷൂട്ട് തുടങ്ങിയതൊക്കെ.
അപ്പോള്‍ രാജു പറഞ്ഞു. ‘അയ്യോ ബ്രോ ഞാന്‍ നിങ്ങളുടെ സിനിമ കാണാന്‍ വേണ്ടിയിട്ടാണ് വെയിറ്റ് ചെയ്യുന്നത്’ എന്ന്. അള്‍ട്ടിമേറ്റ് മൂവി എടുത്തിരിക്കുന്ന ഡയറക്ടര്‍ ഞാന്‍ ചെയ്ത ലാലേട്ടന്‍ വേര്‍ഷന്‍ കാണാന്‍ വേണ്ടിയാണ് വെയിറ്റ് ചെയ്യുന്നതെന്ന് പറഞ്ഞപ്പോള്‍ എനിക്കൊരു കോണ്‍ഫിഡന്‍സ് വന്നു,’ തരുൺ മൂർത്തി പറയുന്നു.
Content Highlight: Tarun Murthy Says That message from Prithviraj gave me confidence