Health Tips
പ്രമേഹമുള്ളവര്‍ കോണ്‍ഫ്‌ളക്‌സ് കഴിച്ചാല്‍ എന്തു സംഭവിക്കും?
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Jan 19, 04:36 pm
Tuesday, 19th January 2021, 10:06 pm

പ്രായഭേദമന്യേ എല്ലാവരിലും കാണുന്ന ആരോഗ്യപ്രശ്‌നമാണ് പ്രമേഹം. ജീവിതശെലി മാറ്റം, ആഹാരരീതിയിലെ വ്യത്യാസം, വ്യായാമക്കുറവ്, പാരമ്പര്യം തുടങ്ങിയവ പ്രമേഹ സാധ്യത വര്‍ധിപ്പിക്കുന്നു. കുഞ്ഞുങ്ങളില്‍ വരെ പ്രമേഹം ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

എന്നാല്‍ അത്രയധികം ഭയപ്പെടേണ്ട രോഗമല്ല പ്രമേഹം അഥവാ ഡയബറ്റിസ്.

കൃത്യമായ ചികിത്സയും ഭക്ഷണത്തിലെ നിയന്ത്രണവും കൊണ്ട് പ്രമേഹത്തില്‍ നിന്ന് രക്ഷനേടാന്‍ സാധിക്കുന്നതാണ്. എന്നാല്‍ ഇപ്പോഴും സമൂഹത്തില്‍ പ്രമേഹരോഗികളുടെ ഭക്ഷണക്രമത്തെപ്പറ്റി പല അബദ്ധധാരണകളും നിലനില്‍ക്കുന്നുണ്ട്.

കോണ്‍ഫ്‌ളക്‌സ് പോലുള്ള ഭക്ഷണങ്ങള്‍ പ്രമേഹ രോഗികള്‍ക്ക് നല്‍കാമോ എന്ന കാര്യത്തില്‍ ഇപ്പോള്‍ ധാരാളം ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. പ്രഭാത ഭക്ഷണമായി പലരും ഉപയോഗിക്കുന്നത് കോണ്‍ഫ്‌ളക്‌സ് ആണ്. വേഗത്തില്‍ തയ്യാറാക്കാന്‍ കഴിയുമെന്നതാണ് ഇതിന്റെ ഉപയോഗം കൂടാന്‍ കാരണം.

ചോളം ,പഞ്ചസാര, കോണ്‍ സിറപ്പ് എന്നിവയാണ് ഇതിലെ പ്രധാന ഘടകങ്ങള്‍. ഇവയില്‍ മിക്കവയിലും ഗ്ലൈസമിക് സൂചികയുടെ അളവ് കൂടുതലാണ്.

ഇവയിലെ ഉയര്‍ന്ന ജി.ഐ കാര്‍ബോഹൈഡ്രേറ്റുകളുടെ ഉപയോഗം പ്രമേഹ സാധ്യത വര്‍ധിപ്പിക്കുന്നു. അതുകൊണ്ടുതന്നെ കോണ്‍ഫ്‌ളകസ് പ്രമേഹ രോഗികള്‍ക്ക് പ്രഭാത ഭക്ഷണമായി നല്‍കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: What Happens If Diabetics Patients Have Cornflakes