വാഹനം വെള്ളക്കെട്ടില്‍ വീണുപോയോ?ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍
Auto News
വാഹനം വെള്ളക്കെട്ടില്‍ വീണുപോയോ?ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 16th September 2019, 8:36 pm

മഴക്കാലത്ത് വാഹനങ്ങളുടെ സുരക്ഷ അതിപ്രധാനമാണ്. കഷ്ടകാലത്തിന് വല്ല വെള്ളക്കെട്ടിലോ മറ്റോ വീണുപോയാല്‍ മതി . വാഹനത്തിന്റെ കാര്യം തീരുമാനമായി കിട്ടും. എന്നാല്‍ മഴക്കാലത്ത് ഉണ്ടാകാവുന്ന ഇത്തരം അപകടങ്ങള്‍ മുന്‍കൂട്ടി കണ്ട് ചില കാര്യങ്ങള്‍ മനസിലുണ്ടായാല്‍ മതി. വാഹനങ്ങള്‍ അതുപോലെ തന്നെ തിരികെ കിട്ടും.

വെള്ളത്തില്‍ മുങ്ങുകയോ വെള്ളം വാഹനത്തിന് അകത്ത് കയറുകയോ ചെയ്താല്‍ ആ വാഹനം ഉടന്‍ സ്റ്റാര്‍ട്ട് ചെയ്യാതിരിക്കുക

ഏതെങ്കിലും വാഹനത്തില്‍ കയറ്റിയോ കെട്ടിവലിച്ചോ വര്‍ക്ഷോപ്പില്‍ എത്തിക്കുക

വെള്ളം കയറിയ വാഹനത്തിന്റെ എഞ്ചിന് ഓയില്‍ മൂന്ന് തവണയെങ്കിലും മാറ്റി എഞ്ചിന്‍ വൃത്തിയാക്കുക

എഞ്ചിന്‍ ഓയില്‍ ഫുള്ളായി നിറച്ച് കഴിഞ്ഞാല്‍ ജാക്കി ഉപയോഗിച്ച് വാഹനത്തിന്റെ മുന്‍വശത്തെ വീലുകള്‍ ഉയര്‍ത്തി വെക്കുക. എന്നിട്ട് ടയര്‍ കൈകൊണ്ട് കറക്കുക. ഓയില്‍ എല്ലാവശങ്ങളിലും എത്തി കഴിയുന്നത് വരെ തുടരാം.

വെള്ളം കയറാന്‍ സാധ്യതയുള്ള എയര്‍ ഇന്‍ടേക്കുകള്‍ വൃത്തിയാക്കുക

ഇലക്ട്രിക്കല്‍ പാട്‌സുകള്‍ അഥവാ ഫ്യൂസുകള്‍, ഫ്യുവല്‍ ഫില്‍റ്റര്‍,ഓയില്‍ ഫില്‍റ്റര്‍ എന്നിവ പുതിയവ ഘടിപ്പിക്കുക.

എല്ലാം കഴിഞ്ഞാല്‍ എഞ്ചിന്‍ സ്റ്റാര്‍ട്ടാക്കി അഞ്ചുമിനിറ്റോളം ഓണാക്കി തന്നെ വെക്കുക