കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ അഞ്ചാം ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കാനിരിക്കെ കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മൂന്നു തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കും ആര്‍.എസ്.പി, ബി.ജെ.പി സ്ഥാനാര്‍ഥികളിലെ ഓരോരുത്തര്‍ക്കുമാണ് കൊവിഡ് സ്ഥരീകരിച്ചത്.
മാറ്റിഗര- നക്‌സല്‍ബാരി സീറ്റിലേക്കുള്ള ബി.ജെപിയുടെ സ്ഥാനാര്‍ത്ഥി ആനന്ദമയ് ബാര്‍മാന്‍, തൃണമൂല്‍ന്റെ ഗോള്‍പോഖര്‍ സ്ഥാനാര്‍ഥി മുഹമ്മദ് ഗുലാം റബ്ബാനി, തപന്‍ സ്ഥാനാര്‍ത്ഥി കല്‍പ്പന കിസ്‌കു, ജല്‍പായ്ഗുരി സ്ഥാനാര്‍ത്ഥി ഡോ. പ്രദീപ് കുമാര്‍ ബാര്‍മ എന്നിവര്‍ക്കാണ് പോസിറ്റീവായത്.
ആര്‍.എസ്.പിയുടെ ജംഗിപൂര്‍ സ്ഥാനാര്‍ത്ഥി 73കാരനായ പ്രദീപ് കുമാര്‍ നന്ദി വെള്ളയാഴ്ചയും മുര്‍ഷിദാബാദ് ജില്ലയിലെ സാംസര്‍ഗഞ്ച് നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വ്യാഴാഴ്ചയും കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.
അതേസമയം, കൊവിഡ് അതീവ ഗുരുതരമാകുന്ന സാഹചര്യത്തില്‍ ബംഗാളില്‍ ശേഷിക്കുന്ന വോട്ടെടുപ്പ് ഒറ്റ ഘട്ടമായി നടത്തണമെന്ന് മമത തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മമതയുടെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചിട്ടില്ല.
പശ്ചിമ ബംഗാളില്‍ അഞ്ചാം ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. ആറു ജില്ലകളിലെ 45 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. ഡാര്‍ജിലിംഗ്, കലിംപോങ്, ജയ്പായിഗുഡി, നദിയ, കിഴക്കന്‍ ബര്‍ദ്ദമാന്‍, നോര്‍ത്ത് 24 പര്‍ഗാനാസ് എന്നീ ആറു ജില്ലകളിലെ വോട്ടര്‍മാരാണ് ഇന്ന് പോളിംഗ് ബൂത്തിലേക്ക് പോകുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക