World News
ഇന്ത്യയുമായുള്ള കരാറുകള്‍ വിച്ഛേദിക്കാന്‍ പാകിസ്ഥാന്‍; വ്യോമമേഖലയുള്‍പ്പെടെ അടക്കുമെന്ന് തീരുമാനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 24, 11:45 am
Thursday, 24th April 2025, 5:15 pm

ന്യൂദല്‍ഹി: പാകിസ്ഥാന്‍ വ്യോമമേഖല അടയ്ക്കാന്‍ തീരുമാനിച്ച് പാകിസ്ഥാന്‍. ഷിംല അടക്കമുള്ള കരാറുകള്‍ അവസാനിപ്പിക്കുമെന്നും വാഗ അതിര്‍ത്തി അടയ്ക്കുമെന്നും പാകിസ്ഥാന്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

നയതന്ത്രതല നടപടിയായി ഇന്ത്യ കഴിഞ്ഞ ദിവസം തന്നെ സിന്ധു നദീജല കരാര്‍ റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്ഥാന്റെ പ്രഖ്യാപനം.

പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സുരക്ഷാ കൗണ്‍സില്‍ യോഗത്തിന് ശേഷമാണ് തീരുമാനം. ഇന്ത്യന്‍ വിമാനങ്ങള്‍ക്കും ഇന്ത്യക്കാരുടെ ഉടമസ്ഥതയിലുള്ള വിമാനങ്ങള്‍ക്കും വ്യോമ മേഖലയില്‍ യാത്ര അനുവദിക്കില്ലെന്നും തീരുമാനം.

ഇന്ത്യയുമായി ബന്ധപ്പെട്ട എല്ലാ വ്യാപാരവും നിര്‍ത്തിവെയ്ക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇറാനില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നുമായി ഇന്ത്യന്‍ ഉത്പന്നങ്ങളുടെ വ്യാപാര-വിനിമയങ്ങളെല്ലാം നിര്‍ത്തലാക്കുമെന്നും പാകിസ്ഥാന്‍ തീരുമാനിച്ചിട്ടുണ്ട്.

പാകിസ്ഥാനുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും വിച്ഛേദിച്ച ഇന്ത്യ പാകിസ്ഥാന്‍ പൗരന്മാരോട് 48 മണിക്കൂറിനുള്ളില്‍ രാജ്യം വിടാനും ആവശ്യപ്പെട്ടിരുന്നു.

പാക് നയതന്ത്ര ഉദ്യോഗസ്ഥരോടും ഉടന്‍ ഇന്ത്യ വിടാന്‍ വിദേശകാര്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. പാക് പൗരന്മാര്‍ക്ക് അനുവദിച്ച വിസകളും റദ്ദാക്കുമെന്നും അറിയിച്ചിരുന്നു.

വാഗ-അട്ടാരി അതിര്‍ത്തിയും ഇന്ത്യ ഇതിനകം അടിച്ചിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള സിന്ധു നദീതട കരാറും ഇന്ത്യ റദ്ദാക്കിയിട്ടുണ്ട്. ഇത് പാകിസ്ഥാനിലെ ദശലക്ഷക്കണക്കിന് ആളുകളെ ദോഷകരമായി ബാധിക്കും.

പാകിസ്ഥാനിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ തിരിച്ച് വിളിച്ചിട്ടുണ്ട്. പാക് നയതന്ത്ര പ്രതിനിധികള്‍ക്ക് രാജ്യത്ത് നിന്ന് മടങ്ങാന്‍ രണ്ടാഴ്ച്ച സമയം അനുവദിക്കും.

Content Highlight: Pakistan to sever agreements with India; decision to close including airspace