പേസ് ബൗളിങ്ങിന് അനുകൂലമായ പിച്ചുകളില്‍ തന്ത്രം മറ്റൊന്ന്; തുറന്ന് പറഞ്ഞ് രജത് പാടിദര്‍
2025 IPL
പേസ് ബൗളിങ്ങിന് അനുകൂലമായ പിച്ചുകളില്‍ തന്ത്രം മറ്റൊന്ന്; തുറന്ന് പറഞ്ഞ് രജത് പാടിദര്‍
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 24, 11:14 am
Thursday, 24th April 2025, 4:44 pm

 

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലുള്ള മത്സരമാണ് നടക്കാനിരിക്കുന്നത്. ബെംഗളരുവിന്റെ തട്ടകമായ ചിന്നസ്വാമിയിലാണ് മത്സരം.

സീസണിലെ ആദ്യ ഹോം വിജയം തേടി ബെംഗളൂരു ഇറങ്ങുമ്പോള്‍ തുടര്‍ച്ചയായ പരാജയങ്ങളില്‍ നിന്ന് കരകയറാന്‍ ഉന്നമിട്ടാണ് രാജസ്ഥാന്‍ പോരാട്ടത്തിനൊരുങ്ങുന്നത്. എട്ട് മത്സരങ്ങളില്‍ അഞ്ച് വിജയുമായാണ് രജത് പാടിദാറിന്റെ സംഘമെത്തുന്നത്. അതേസമയം, രാജസ്ഥാന്‍ സീസണില്‍ രണ്ട് വിജയങ്ങള്‍ മാത്രമാണ് ഉള്ളത്.

ഹോം മത്സരത്തില്‍ നടക്കാനിരിക്കുന്ന മത്സരത്തെക്കുറിച്ച് സംസാരിക്കുകയാണ് ബെംഗളൂരുവിന്റെ ക്യാപ്റ്റന്‍ രജത് പാടിദാര്‍. പിച്ച് പേസ് ബൗളര്‍മാരെ പിന്തുണയ്ക്കുന്നതാണെന്നും ഗ്രൗണ്ടില്‍ ബൗണ്‍സിനനുസരിച്ച് കാര്യങ്ങള്‍ വ്യത്യസ്തമായിരിക്കുമെന്നും താരം പറഞ്ഞു. അതിനാല്‍ വിക്കറ്റിന് പിന്നില്‍ കളിക്കാന്‍ ശ്രദ്ധിക്കുന്നത് കൂടുതല്‍ നന്നായിരിക്കുമെന്നും താരം പറഞ്ഞു.

‘ഷോട്ട് സെലക്ഷന്‍ പ്രധാനമാണ്. കാരണം ഇത്തവണ പേസ് ബൗളിങ്ങിന് അനുകൂലമായ വിക്കറ്റുകളാണ്. അതിനാല്‍ ബൗണ്‍സും വ്യത്യാസപ്പെട്ടിരിക്കും, ബൗളര്‍മാര്‍ക്ക് ധാരാളം സഹായം ലഭിക്കുന്നുണ്ടെന്ന് ഞാന്‍ കരുതുന്നു, അവരുടെ പന്ത് എങ്ങനെ ഡിപ്പ് ചെയ്യുന്നു,

അവര്‍ക്ക് എങ്ങനെ ബൗണ്‍സ് ലഭിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് കാര്യങ്ങള്‍. അതിനാല്‍ വിക്കറ്റിന്റെ സ്‌ക്വയറില്‍ (പിന്നില്‍) അടിക്കുന്നതില്‍ നമ്മള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവോ അത്രയും മികച്ചതായിരിക്കുമെന്ന് ഞാന്‍ കരുതുന്നു,’ ഇ.എസ്.പി.എന്‍.ക്രിക്ഇന്‍ഫോയില്‍ രജത് പറഞ്ഞു.

അതേസമയം ദല്‍ഹിക്കെതിരായ മത്സരത്തില്‍ പരിക്കേറ്റ സഞ്ജു സാംസണ്‍ ഇന്നും രാജസ്ഥാന്‍ നിരയിലുണ്ടാവില്ല. ലഖ്നൗവിനെതിരായ കഴിഞ്ഞ മത്സരത്തിലും കളിക്കാതിരുന്ന നായകന്‍ ഈ മത്സരത്തിലും ഉണ്ടാവില്ലെന്ന് മാനേജ്‌മെന്റ് നേരത്തെ തന്നെ അറിയിച്ചിരുന്നു. താരത്തിന്റെ അഭാവത്തില്‍ യുവതാരം റിയാന്‍ പരാഗാണ് ടീമിനെ നയിക്കുക.

Content Highlight: IPL 2025: RR VS RCB: Rajat Patidar Talking About Match Against Rajasthan Royals