Kerala News
അറബിക്കടലില്‍ സ്ഥാപിച്ച കാലാവസ്ഥാ നിരീക്ഷണ യന്ത്രം കാണാതായി; കടലില്‍ നിന്ന് ഒരു വസ്തു ലഭിച്ചെന്ന് പറഞ്ഞ് യുവാക്കളുടെ വീഡിയോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Oct 11, 08:21 am
Monday, 11th October 2021, 1:51 pm

കാസര്‍കോട്: അറബിക്കടലില്‍ സ്ഥാപിച്ച കാലാവസ്ഥാ നിരീക്ഷണ യന്ത്രം കാണാതായി. സുനാമി, കൊടുങ്കാറ്റ് തുടങ്ങിയവയുടെ മുന്നറിയിപ്പ് ലഭ്യമാക്കുന്ന യന്ത്രമാണ് കാണാതായത്.

കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്നോളജിയാണ് യന്ത്രം കടലില്‍ സ്ഥാപിച്ചത്. മൂന്ന് ദിവസം മുമ്പാണ് ഇത് കാണാതായത്.

സംഭവത്തില്‍ ഭൗമശാസ്ത്ര മന്ത്രാലയം അന്വേഷണം ആരംഭിച്ചു.

ഇതിനിടെ മലപ്പുറം താനൂരില്‍ നിന്നുള്ള ഒരാള്‍ യന്ത്രത്തിന്റെ ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചു. തങ്ങള്‍ക്ക് കടലില്‍ നിന്ന് ഒരു വസ്തു ലഭിച്ചതായി വീഡിയോയില്‍ പറയുന്നുണ്ട്.

ആളുകള്‍ യന്ത്രത്തിന്റെ മുകളില്‍ കയറി നില്‍ക്കുന്നുമുണ്ട്. മത്സ്യത്തൊഴിലാളികളാണ് ഇവരെന്നാണ് സൂചന.

മലപ്പുറത്തെ തീരദേശ പൊലീസ് സ്റ്റേഷനുകള്‍ക്ക് അന്വേഷണം ആവശ്യപ്പെട്ട് നിര്‍ദേശം നല്‍കിയിരിക്കുകയാണ് ഭൗമശാസ്ത്ര മന്ത്രാലയം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Weather Monitor installed in Sea missing