walayar case
വാളയാര്‍ കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടു; മുഖ്യമന്ത്രിയില്‍ ഉറച്ചവിശ്വാസമുണ്ടെന്ന് കുട്ടികളുടെ  അമ്മ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Oct 31, 08:18 am
Thursday, 31st October 2019, 1:48 pm

തിരുവനന്തപുരം : വാളയാര്‍ കേസില്‍ മരണപ്പെട്ട കുട്ടികളുടെ രക്ഷിതാക്കള്‍ മുഖ്യമന്ത്രിയെ കണ്ട് സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. കെ.പി.എം.എസ് ചെയര്‍മാന്‍ പുന്നല ശ്രീകുമാറിനൊപ്പം നിയമസഭയിലെ ഓഫീസിലെത്തിയാണ് ഇരുവരും മുഖ്യമന്ത്രിയെ കണ്ടത്.

എല്ലാ സഹായങ്ങളും ചെയ്തുതരാമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രിയില്‍ ഉറച്ച വിശ്വാസമുണ്ടെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വാളയാര്‍ കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതിയില്‍ വശ്യപ്പെടുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പ്രതികരിച്ചിരുന്നു. കേസിന്റെ വിധി വന്ന സാഹചര്യത്തില്‍ ഹൈക്കോടതിയുടെ അനുമതിയില്ലാതെ ഒന്നും ചെയ്യാനാകില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

വാളയാര്‍ കേസ് സി.ബി.ഐക്ക് നല്‍കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ പൊതുതാല്പര്യഹര്‍ജി കോടതി നാളെ പരിഗണിക്കും.

വാളയാര്‍ കേസില്‍ അപ്പീല്‍ പോകാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ പെണ്‍കുട്ടികളുടെ അമ്മ നേരത്തെ രംഗത്ത് വന്നിരുന്നു. അപ്പീല്‍ പോകാന്‍ താത്പര്യമില്ലെന്നും സി.ബി.ഐ കേസ് അന്വേഷിക്കണമെന്നും പറഞ്ഞിരുന്നു.

കേരളാ പൊലീസിനെക്കൊണ്ട് കേസ് അന്വേഷിപ്പിക്കാന്‍ തങ്ങള്‍ക്കു താല്‍പര്യമില്ലെന്നും അമ്മ വ്യക്തമാക്കിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ