Advertisement
Kerala
'എന്‍.എസ്.എസിന്റെ അടവ് ഇതോടെ തീരും'; ജാതി രാഷ്ട്രീയം ജനാധിപത്യത്തിന്റെ ഭീഷണിയെന്ന് വി.എസ് അച്യുതാനന്ദന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Oct 23, 02:15 pm
Wednesday, 23rd October 2019, 7:45 pm

സമുദായ സംഘടനകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.ഐ.എം മുതിര്‍ന്ന നേതാവും ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനുമായ വി.എസ് അച്യുതാനന്ദന്‍. ജാതി രാഷ്ട്രീയം ജനാധിപത്യത്തിന് ഭീഷണിയാണെന്നും സമുദായ സംഘടനകളുടെ പണി രാഷ്ട്രീയമല്ലെന്നും അച്യുതാനന്ദന്‍ പറഞ്ഞു.

എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി തുടങ്ങിയ സമുദായ സംഘടനകള്‍ക്കെതിരെയാണ് വി.എസിന്റെ വിമര്‍ശനം. ‘എസ്.എന്‍.ഡി.പിയും എന്‍.എസ്.എസും രാഷ്ട്രീയമുണ്ടാക്കി പൊളിഞ്ഞു. എന്‍.എസ്.എസിന്റെ അടവുനയം ഇത്തവണ പൊളിയും’, അച്യുതാനന്ദന്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എല്‍.ഡി.എഫിന്റെ വഴിത്താരയില്‍ ജാതിരാഷ്ട്രീയം ഉണ്ടാകരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വട്ടിയൂര്‍ക്കാവിലെ എന്‍.എസ്.എസിന്റെ ശരിദൂര നിലപാടിനെ പരോക്ഷമായി വിമര്‍ശിച്ചായിരുന്നു വി.എസിന്റെ പരാമര്‍ശം.

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ യു.ഡി.എഫ് അനുകൂല നിലപാട് സ്വീകരിക്കാനായിരുന്നു എന്‍.എസ്.എസ്. തീരുമാനം. സംഘടനയുടെ ശരിദൂര പ്രഖ്യാപനമെന്നാല്‍ യു.ഡി.എഫ് അനുകൂല നിലപാടാണെന്ന് എന്‍.എസ്.എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗവും തിരുവനന്തപുരം താലൂക്ക് യൂണിയന്‍ പ്രസിഡണ്ടുമായ സംഗീത് കുമാര്‍ പറഞ്ഞിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ