തിരുവനന്തപുരം: ബി.ജെ.പിയെ ചെറുക്കാന്‍ മതേതര-ജനാധിപത്യ പാര്‍ട്ടികളുമായി സഖ്യമാകാമെന്ന് മുതിര്‍ന്ന സി.പി.ഐ.എം നേതാവ് വി.എസ് അച്യുതാനന്ദന്‍. എന്നാല്‍ കോണ്‍ഗ്രസുമായി സി.പി.ഐ.എം സഖ്യമുണ്ടാക്കില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
“വര്‍ഗീയതയെ ചെറുത്തുതോല്‍പ്പിക്കേണ്ടത് അത്യാവശ്യമാണ്. അതിനായി മതേതര-ജനാധിപത്യ പാര്‍ട്ടികളുമായി സഖ്യമാകാം.” വി.എസ് പറഞ്ഞു. കോണ്‍ഗ്രസ് സഖ്യം സംബന്ധിച്ച് സി.പി.ഐ.എമ്മില്‍ തര്‍ക്കം തുടരുന്നതിനിടയിലാണ് വി.എസ് നിലപാട് വ്യക്തമാക്കിയത്.
നേരത്തെ കോണ്‍ഗ്രസ് ബന്ധം വേണമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അവതരിപ്പിച്ച രാഷ്ട്രീയരേഖയെ വി.എസ് പിന്തുണച്ചിരുന്നു.
അതേസമയം ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസുമായി ബന്ധമുണ്ടാക്കില്ലെന്ന് കോടിയേരി പറഞ്ഞു. “കോണ്‍ഗ്രസ് സഹകരണത്തിനുള്ള ഒരു തീരുമാനവും പാര്‍ട്ടി കോണ്‍ഗ്രസിലുണ്ടാവില്ല. എന്നാല്‍ കോണ്‍ഗ്രസുമായി മുന്നണി ബന്ധമുണ്ടാക്കാതെ പരമാവധി ബി.ജെ.പി വിരുദ്ധവോട്ടുകള്‍ സ്വരൂപീക്കാനുള്ള അടവുനയം സംബന്ധിച്ച് പാര്‍ട്ടി കോണ്‍ഗ്രസില്‍ തീരുമാനമുണ്ടാകും. ” കോടിയേരി പറഞ്ഞു.
നാളെ തെലങ്കാനയിലാണ് സി.പി.ഐ.എം 22ാം പാര്‍ട്ടി കോണ്‍ഗ്രസ് ആരംഭിക്കുന്നത്. തെലങ്കാന സംസ്ഥാനം രൂപീകരിക്കപ്പെട്ട ശേഷം ആദ്യമായാണ് ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസിന് വേദിയാകുന്നത്.
WATCH THIS VIDEO: