Entertainment
ഇംഗ്ലീഷുകാരുടെ ഗോഡ് ഫാദറിന്റെ കൂടെ നില്‍ക്കുന്ന ചിത്രമാണ് ആ മലയാള സിനിമ: ജഗദീഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 24, 05:51 am
Thursday, 24th April 2025, 11:21 am

മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേക്ക് വന്ന നടനാണ് ജഗദീഷ്. ആദ്യ കാലങ്ങളില്‍ കോമഡി വേഷങ്ങള്‍ മാത്രമായിരുന്നു ലഭിച്ചിരുന്നതെങ്കിലും പിന്നീട് സ്വഭാവവേഷങ്ങളും നായക വേഷങ്ങളും ലഭിച്ചു. സ്ഥലത്തെ പ്രധാന പയ്യന്‍സ്, ഭാര്യ , സ്ത്രീധനം, മിമിക്‌സ് പരേഡ് തുടങ്ങിയ ജഗദീഷ് അഭിനയിച്ച ചിത്രങ്ങള്‍ തൊണ്ണൂറുകളില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഒരു കാലത്ത് ഹാസ്യകഥാപാത്രങ്ങള്‍ മാത്രം ചെയ്തിരുന്ന ജഗദീഷ് അടുത്ത കാലത്തായി സീരിയസ് വേഷങ്ങളും കൈകാര്യം ചെയ്തുതുടങ്ങി. അടുത്തിടെ പുറത്തിറങ്ങിയ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി, മാര്‍ക്കോ, കിഷ്‌കിന്ധ കാണ്ഡം, ഫാലിമി എന്നീ സിനിമകളിലെ വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇപ്പോള്‍ മലയാള സിനിമള്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരാള്‍ക്കായി നിങ്ങള്‍ സജെസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ ഏതൊക്കെയായിരിക്കും എന്ന ചോദ്യത്തിന് മറുപടി നല്‍കുയാണ് ജഗദീഷ്.

പ്രണയ സിനിമ എന്ന നിലയില്‍ ഇപ്പോളും റെലവെന്റ് ആയിട്ടുള്ള മലയാള ചിത്രമായി താന്‍ ചെമ്മീന്‍ തെരഞ്ഞെടുക്കുമെന്ന് ജഗദീഷ് പറയുന്നു.

സ്ഥലത്തെ പ്രധാന പയ്യന്‍സ് എല്ലാവാര്‍ക്കും താന്‍ സജസ്റ്റ് ചെയ്യുമെന്നും ആ സിനിമയില്‍ കാണിക്കുന്ന തരത്തിലുള്ള മതപരമായ സംഘര്‍ഷങ്ങളൊക്കെ തന്നെ ഇപ്പോഴും സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹോളിവുഡ് സിനിമയായ ഗോഡ് ഫാദറിന് ഒപ്പം നില്‍ക്കുന്ന ചിത്രമാണ് മലയാളത്തിന്റെ ഗോഡ് ഫാദര്‍ എന്നും ജഗദീഷ് പറഞ്ഞു. റേഡിയോ മാഗോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പ്രേമത്തിന്റെ കാര്യത്തില്‍ ഇന്നും റെലവന്റ് ആയിട്ടുളള ചെമ്മീന്‍ ഞാന്‍ സെലക്ട് ചെയ്യും. സ്ഥലത്തെ പ്രധാന പയ്യന്‍സ് ഞാന്‍ എല്ലാവര്‍ക്കും കാണിച്ച് കൊടുക്കും. കാരണം ആ സിനിമയില്‍ പറയുന്ന മതപരമായ സംഘര്‍ഷങ്ങളും മറ്റ് കാര്യങ്ങളുമൊക്കെ അതില്‍ എന്തു കാണിച്ചിട്ടുണ്ടോ അത് ഇന്നും തുടരുന്നുണ്ട്.

പിന്നെ ഇംഗ്ലീഷുകാരുടെ ഗോഡ് ഫാദറിന്റെ കൂടെ നില്‍ക്കുന്ന പടമാണ് മലയാളത്തിന്റെ ഗോഡ് ഫാദര്‍. സ്‌നേഹത്തിന്റെ പേരില്‍ പരസ്പ്പരം മത്സരങ്ങള്‍ ഉണ്ടെങ്കില്‍ പോലും, അവസാനം ഒന്നിക്കുന്ന, ഒരു സ്‌നേഹത്തിന്റെ ചരടില്‍ കോര്‍ത്തിണക്കാന്‍ കഴിയുന്ന മത്സരങ്ങള്‍ മാത്രമേ ഇവിടെയൊക്കെയുള്ളൂ എന്ന് പറയുന്ന ഗോഡ് ഫാദര്‍ ഞാന്‍ എല്ലാവര്‍ക്കും സജസ്റ്റ് ചെയ്യും,’ ജഗദീഷ് പറയുന്നു.

Content Highlight:  Jagadish talks about three films he recommends to those who have not yet seen Malayalam films.