രോമാഞ്ചം, വാഴ, ഗുരുവായൂരമ്പല നടയില്‍, ഫാലിമി, മരണമാസ്, ബസൂക്ക തുടങ്ങി ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തില്‍ മികച്ച സിനിമകളുടെ ഭാഗമാകാന്‍ സാധിച്ച നടനാണ് ജോമോന്‍ ജ്യോതിര്‍.
കണ്ടന്റ് ക്രിയേറ്ററായി കരിയര്‍ തുടങ്ങിയ ജോമോന്‍ ഇന്ന് മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടിക്കൊപ്പം വരെ സ്‌ക്രീന്‍ ഷെയര്‍ ചെയ്തു കഴിഞ്ഞു.
നടന്‍ മമ്മൂട്ടിയെ കുറിച്ചും ആദ്യമായി അദ്ദേഹത്തോടൊപ്പം അഭിനയിച്ചപ്പോഴുണ്ടായ എക്‌സൈറ്റ്‌മെന്റിനെ കുറിച്ചുമൊക്കെ പറയുകയാണ് ജോമോന്‍.
മമ്മൂക്കയെ കാണാന്‍ പറ്റുക എന്നത് തന്നെ വലിയ ഭാഗമാണെന്നും ഒന്നിച്ചൊരു സ്‌ക്രീന്‍ ഷെയര്‍ ചെയ്യാന്‍ പറ്റുക എന്നതൊക്കെ വലിയ ആഗ്രഹമായിരുന്നെന്നും ജോമോന്‍ പറയുന്നു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജോമോന്‍.
‘ മമ്മൂക്കയെയൊക്കെ ഒന്ന് കാണുക, പുള്ളിക്കൊപ്പം ഒരു ഡയലോഗ് പറയാന്‍ പറ്റുക എന്നതൊക്കെ വലിയ ആഗ്രഹമായിരുന്നു. അങ്ങനെ ആഗ്രഹിച്ച് കിട്ടി പോയി ചെയ്ത പടമാണ് ബസൂക്ക.
രോമാഞ്ചമൊക്കെ പുള്ളി കണ്ടിരുന്നു. നീയല്ലേ അവിടെ വന്ന് ബഹളമുണ്ടാക്കുന്നത് എന്നൊക്കെ ചോദിച്ചിരുന്നു. രസമായിരുന്നു പുള്ളി. കുറേ സംസാരിച്ചു. വീട്ടിലെ കാര്യങ്ങളൊക്കെ തിരക്കാറുണ്ടായിരുന്നു.
അച്ഛനേയും അമ്മയേയും കുറിച്ചൊക്കെ തിരക്കും. അച്ഛന്‍ എന്തുചെയ്യുന്നു എന്നൊക്കെ ചോദിച്ചു. കോമ്പിനേഷന്‍ സീനിലൊക്കെ ടെന്‍ഷന്‍ ഉണ്ടായിരുന്നു.
മമ്മൂക്ക ഇങ്ങനെ നടന്നുവരുന്ന സീനില്‍, എന്റെ കൂടെ മീനാക്ഷിയുണ്ടായിരുന്നു. നമ്മള്‍ എഴുന്നേറ്റ് നിന്നിട്ട് ചെറിയൊരു നോട്ടം കൊടുത്തു. പുള്ളി തിരിഞ്ഞു നിന്നിട്ട് നീ ഇപ്പോ എന്താടാ കാണിച്ചേ..എന്ന് ചോദിച്ചു.
അല്ല നോക്കാന്‍ പറഞ്ഞു, ആര് പറഞ്ഞു.. ഡയറക്ടര്‍.. ആ എന്തേലുമൊക്കെ ചെയ്യുമ്പോ എന്നേം കൂടി ഒന്ന് അറിയിക്കണേ എന്നൊക്കെ പറഞ്ഞ് ഭയങ്കര രസമായിരുന്നു,’ ജോമോന്‍ പറഞ്ഞു.
നടന്മാരായ ബേസിലിലനെ കുറിച്ചും ജഗദീഷിനെ കുറിച്ചും സിജു സണ്ണിയെ കുറിച്ചുമൊക്കെ അഭിമുഖത്തില്‍ ജോമോന്‍ സംസാരിച്ചു.
സിജു സണ്ണി നന്നായി സംസരിക്കും. അത് ഭയങ്കര ക്വാളിറ്റിയാണ്. എല്ലാവര്‍ക്കും അത് കിട്ടുമോ എന്നറിയില്ല. എന്തായാലും എനിക്കതിന് പറ്റില്ല.
ബേസിലേട്ടനെ കുറിച്ച് പറഞ്ഞാല്‍ പുള്ളിയുടെ ഡെഡിക്കേഷനാണ് മെയിന്‍. ഷൂട്ട് കഴിഞ്ഞ് നേരെ കാരവനില്‍ പോകും. അവിടെ ചിലപ്പോള്‍ സ്‌ക്രിപറ്റ് എഴുതുകയായിരിക്കും. അല്ലെങ്കില്‍ അടുത്ത പടത്തിന്റെ വര്‍ക്കിലായിരിക്കും. നൂറു ശതമാനവും സിനിമയെ സ്‌നേഹിക്കുന്ന ആളാണ്.
ജഗദീഷേട്ടനുമായി ഞാന്‍ ഗുരുവായൂരമ്പല നടയില്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു. പക്ഷിശാസ്ത്രക്കാരന്‍് തമിഴില്‍ ഒരു ഡയലോഗ് പറയുന്നുണ്ട്. അത് സ്‌പോര്‍ട്ടില്‍ ജഗദീഷേട്ടന്‍ പറഞ്ഞു തന്നതാണ്. പിന്നെ ഡബ്ബില്‍ വിപിന്‍ ചേട്ടനും സഹായിച്ചു.
അതുപോലെ ഷറഫുദ്ദീനൊപ്പം ഹലോ മമ്മിയിലും പത്രോസിന്റെ പടപ്പിലും ചെയ്തു. നമ്മുടെ റീലൊക്കെ പുള്ളി എപ്പോഴും കാണും. ഇപ്പോള്‍ പുള്ളിയുടെ പ്രൊഡക്ഷനില്‍ ഒരു സിനിമ ചെയ്തിട്ടുണ്ട്,’ ജോമോന്‍ പറഞ്ഞു.
Content Highlight: Actor Joemon Jyothir about Mammootty and the combination scene