Advertisement
Entertainment
ഓരോ ദിവസവും കഥ ആലോചിക്കും, പക്ഷെ ആ പ്രശ്നം കാരണം കുഴിച്ചുമൂടും: ജഗദീഷ്

മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേക്ക് വന്ന നടനാണ് ജഗദീഷ്. ആദ്യ കാലങ്ങളിൽ കോമഡി വേഷങ്ങൾ മാത്രമായിരുന്നു ലഭിച്ചിരുന്നതെങ്കിലും പിന്നീട് സ്വഭാവവേഷങ്ങളും നായക വേഷങ്ങളും അദ്ദേഹത്തിന് ലഭിച്ചു.

മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, മണിവത്തൂരിലെ ആയിരം ശിവരാത്രികൾ, അധിപൻ എന്നിവയുൾപ്പെടെ ഏതാനും സിനിമകൾക്ക് അദ്ദേഹം കഥകളും തിരക്കഥകളും എഴുതി. ഇപ്പോൾ എഴുത്തിനെക്കുറിച്ച് സംസാരിക്കുകയാണ് ജഗദീഷ്.

തനിക്ക് എഴുത്ത് ഇഷ്ടമാണെന്നും എന്നാൽ സംവിധാനം ഇഷ്ടമല്ലെന്നും ജഗദീഷ് പറയുന്നു. അതിന് കാരണം അതിന് താൻ യോഗ്യൻ അല്ലെന്നാണ് താൻതന്നെ കണക്കാക്കിയതെന്നും ജഗദീഷ് പറഞ്ഞു.

 

ബാക്കി ആരും അറിഞ്ഞില്ലെങ്കില്‍ പോലും തൻ്റെ കാര്യങ്ങള്‍ താൻ അറിഞ്ഞിരിക്കണമെന്നും അല്ലാതെ ഈസിയായിട്ട് ചെയ്യാം, അത്രയെ ഉള്ളു എന്ന് വിചാരിക്കുന്ന ആളല്ല താനെന്നും ജഗദീഷ് വ്യക്തമാക്കി.

ആ ‘സ്റ്റാര്‍ട്ട് ക്യാമറ’ എന്നു പറയുന്നതിന് മുമ്പ് എന്തുമാത്രം തയ്യാറെടുപ്പുകള്‍ നടത്തേണ്ടതായിട്ടുണ്ടെന്ന് തനിക്ക് നന്നായിട്ടറിയാമെന്നും എന്നാൽ സ്‌ക്രിപ്റ്റ് വേണമെങ്കില്‍ താന്‍ ഓരോ ദിവസവും കഥകള്‍ ആലോചിക്കുമെന്നും ജഗദീഷ് പറയുന്നു.

തനിക്ക് ഉറങ്ങാനുള്ള ഏറ്റവും എളുപ്പ മാര്‍ഗം അതാണെന്നും അടുത്തകാലത്ത് കണ്ട് ചിത്രങ്ങളുടെ സ്വാധീനം ചിന്തകളിൽ വരുന്നതാണ് ഇപ്പോഴത്തെ പ്രശ്നമെന്നും ജഗദീഷ് പറഞ്ഞു. റേഡിയോ മാംഗോയോട് സംസാരിക്കുകയായിരുന്നു ജഗദീഷ്.

‘എനിക്ക് എഴുത്ത് ഇഷ്ടം തന്നെയാണ്. സംവിധാനം ഇഷ്ടമല്ല. കാരണം, ഞാന്‍ അതിന് യോഗ്യൻ അല്ലെന്നാണ് എന്നെ ഞാന്‍ തന്നെ കണക്കാക്കിയത്. ബാക്കി ആരും അറിഞ്ഞില്ലെങ്കില്‍ പോലും എന്റെ കാര്യങ്ങള്‍ ഞാന്‍ അറിഞ്ഞിരിക്കണം. അല്ലാതെ ഈസിയായിട്ട് ചെയ്യാം, അത്രയെ ഉള്ളു എന്ന് വിചാരിക്കുന്ന ആളല്ല ഞാന്‍.

ആ ‘സ്റ്റാര്‍ട്ട് ക്യാമറ’ എന്നു പറയുന്നതിന് മുമ്പ് എന്തുമാത്രം തയ്യാറെടുപ്പുകള്‍ നടത്തേണ്ടതായിട്ടുണ്ടെന്ന് 100 ശതമാനം അറിയാവുന്ന ഒരാളായതുകൊണ്ടാണ് പറയുന്നത്. നേരെ മറിച്ച് ഒരു സ്‌ക്രിപ്റ്റ് വേണമെങ്കില്‍ ഞാന്‍ ഓരോ ദിവസവും കഥകള്‍ ആലോചിക്കും.

എനിക്ക് ഉറങ്ങാനുള്ള ഏറ്റവും എളുപ്പ മാര്‍ഗം അതാണ്. അപ്പോള്‍ അതില്‍ വരുന്ന പ്രശ്‌നം അടുത്തകാലത്ത് കണ്ട ചിത്രങ്ങളുടെ സ്വാധീനം ചിലപ്പോള്‍ എന്റെ ചിന്തകളില്‍ വരും. അപ്പോള്‍ ആ കഥ ഞാന്‍ കുഴിച്ചുമൂടും,’ ജഗദീഷ് പറയുന്നു.

1990കളിൽ മലയാള സിനിമയിലെ ഏറ്റവും മികച്ച മുൻനിര താരങ്ങളിൽ ഒരാളായിരുന്നു ജഗദീഷ്. സ്ഥലത്തെ പ്രധാന പയ്യൻസ്, ഭാര്യ , സ്ത്രീധനം, മിമിക്സ് പരേഡ് തുടങ്ങിയ ജഗദീഷ് അഭിനയിച്ച ചിത്രങ്ങൾ തൊണ്ണൂറുകളിൽ ശ്രദ്ധിക്കപ്പെട്ട സിനിമകളാണ്.ഒരു കാലത്ത് ഹാസ്യകഥാപാത്രങ്ങൾ മാത്രം ചെയ്തിരുന്ന ജഗദീഷ് അടുത്ത കാലത്തായി സീരിയസ് വേഷങ്ങളും കൈകാര്യം ചെയ്തുതുടങ്ങി.

അടുത്തിടെ പുറത്തിറങ്ങിയ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി, മാര്‍ക്കോ, കിഷ്‌കിന്ധ കാണ്ഡം, ഫാലിമി എന്നീ സിനിമകളിലെ വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജഗദീഷിൻ്റെ പുറത്തിറങ്ങാൻ പോകുന്ന ചിത്രം ആസിഫ് അലി നായകനായ ആഭ്യന്തര കുറ്റവാളിയാണ്.

Content Highlight: Jagadish saying that he will think scripts everyday