ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ പരാജയപ്പെടുത്തി മുംബൈ ഇന്ത്യന്‍സ്. ഹൈദരാബാദിന്റെ ഹോം ഗ്രൗണ്ടായ ഉപ്പലില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ വിജയമാണ് മുംബൈ സ്വന്തമാക്കിയത്. 26 പന്ത് ശേഷിക്കവെയായിരുന്നു മുംബൈയുടെ വിജയം.
സണ്‍റൈസേഴ്സ് ഉയര്‍ത്തിയ 144 റണ്‍സിന്റെ വിജയലക്ഷ്യം രോഹിത് ശര്‍മയുടെയും സൂര്യകുമാര്‍ യാദവിന്റെയും കരുത്തില്‍ മുംബൈ മറികടക്കുകയായിരുന്നു. 46 പന്ത് നേരിട്ട് 70 റണ്‍സാണ് രോഹിത് ശര്‍മ സ്വന്തമാക്കിയത്. എട്ട് ഫോറും മൂന്ന് സിക്സറും ഉള്‍പ്പെടുന്നതായിരുന്നു ഹിറ്റ്മാന്റെ ഇന്നിങ്സ്. 19 പന്തില്‍ പുറത്താകാതെ 40 റണ്‍സാണ് സ്‌കൈ അടിച്ചെടുത്തത്.
For his match-winning spell, Trent Boult is tonight’s Player of the Match 👏
Scorecard ▶ https://t.co/nZaVdtwDtv #TATAIPL | #SRHvMI pic.twitter.com/EaKIAuVQMG
— IndianPremierLeague (@IPL) April 23, 2025
മത്സരത്തില്‍ മുംബൈക്ക് വേണ്ടി മിന്നും ബൗളിങ് പ്രകടനം കാഴ്ചവെച്ചത് ട്രെന്റ് ബോള്‍ട്ടാണ്. നാല് ഓവര്‍ എറിഞ്ഞ് 26 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകളാണ് താരം നേടിയത്. ദീപക് ചാഹര്‍ നാല് ഓവറില്‍ വെറും 12 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും നേടി മിന്നും പ്രകടനമാണ് നടത്തിയത്. ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയും ജസ്പ്രീത് ബുംറയും ഓരോ വിക്കറ്റുകള്‍ നേടി മികവ് പുലര്‍ത്തി.
ഇതോടെ ഒരു വമ്പന്‍ നേട്ടമാണ് ബുംറയ്ക്ക് സ്വന്തമാക്കിയത്. മുംബൈ ഇന്ത്യന്‍സിന് വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടാനാണ് ബുംറയ്ക്ക് സാധിച്ചത്. മാത്രമല്ല ഈ നേട്ടത്തില്‍ മുന്‍ മുംബൈ താരവും നിലവില്‍ ടീമിന്റെ ബൗളിങ് പരിശീലകനുമായ ലസിത് മലിംഗയുടെ ഒപ്പമെത്താനാണ് ബുംറയ്ക്ക് സാധിച്ചത്. 170 വിക്കറ്റുകളാണ് ഇരുവരും നേടിയത്. വെറും ഒരു വിക്കറ്റ് നേടിയാല്‍ മലിംഗയെ മറികടന്ന് മുംബൈയുടെ തലപ്പത്ത് എത്താന്‍ ബുംറയ്ക്ക് സാധിക്കും.
Most wickets for Mumbai Indians in #TATAIPL:
👉 𝐋𝐚𝐬𝐢𝐭𝐡 𝐌𝐚𝐥𝐢𝐧𝐠𝐚 – 𝟏𝟕𝟎
👉 𝐉𝐚𝐬𝐩𝐫𝐢𝐭 𝐁𝐮𝐦𝐫𝐚𝐡 – 𝟏𝟕𝟎*Two legends, together 💙#MumbaiIndians #PlayLikeMumbai #SRHvMI
— Mumbai Indians (@mipaltan) April 23, 2025
മാത്രമല്ല ഇതിന് പുറമെ മറ്റൊരു നേട്ടവും ബുംറക്ക് സ്വന്തമാക്കാന്‍ സാധിച്ചിരുന്നു. ടി-20യില് വേഗതയേറിയ 300 വിക്കറ്റുകള്‍ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താര മെന്ന നേട്ടമാണ് ബുംറ സ്വന്തമാക്കിയത്. 237 ഇന്നിങ്സില്‍ നിന്നാണ് താരം ഈ നേട്ടത്തിലെത്തിയത്. ഈ നേട്ടത്തില്‍ ലോക ക്രിക്കറ്റ് താരങ്ങളില്‍ മൂന്നാമതാണ് ബുംറ.
സീസണില്‍ സണ്‍റൈസേഴ്സിനെതിരായ രണ്ടാം മത്സരത്തിലും വിജയം സ്വന്തമാക്കിയതോടെ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കയറാനും മുംബൈ ഇന്ത്യന്‍സിനായി. ഒമ്പത് മത്സരത്തില്‍ നിന്നും അഞ്ച് ജയവും നാല് തോല്‍വിയുമായി പത്ത് പോയിന്റാണ് ടീമിനുള്ളത്.
ഏപ്രില്‍ 27നാണ് മുംബൈയുടെ അടുത്ത മത്സരം. സ്വന്തം തട്ടകമായ വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സാണ് എതിരാളികള്‍.
Content Highlight: IPL 2025: Jasprit Bumrah In Great Record Achievement For Mumbai Indians