Advertisement
Kerala News
മോഡലിങ്ങിന്റെ മറവില്‍ ഫോട്ടോയെടുത്ത് പ്രചരിപ്പിച്ചു; വ്‌ളോഗര്‍ മുകേഷ് എം. നായര്‍ക്കെതിരെ പോക്‌സോ കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
3 days ago
Thursday, 24th April 2025, 11:10 am

കൊച്ചി: വ്ളോഗർ മുകേഷ് നായർക്കെതിരെ പോക്സോ കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിർബന്ധിച്ച് അർദ്ധനഗ്നയായി ഫോട്ടോയെടുത്ത് സോഷ്യൽമീഡിയയിലൂടെ പ്രചരിപ്പിച്ചു എന്നാണ് കേസ്. പതിനഞ്ചുകാരിയായ പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കോവളം പൊലീസാണ് കേസെടുത്തത്. പെൺകുട്ടിയുടെ രക്ഷിതാക്കളാണ് പരാതി നൽകിയത്.

ഒന്നരമാസം മുൻപ് കോവളത്തെ സ്വകാര്യ റിസോര്‍ട്ടില്‍ വെച്ചാണ് റീൽസ് ചിത്രീകരണം നടന്നത്. മുകേഷ് നായരും ഇതിൽ അഭിനയിച്ചിരുന്നു. ഇരയായ പെൺകുട്ടിയെ ഇവിടേക്ക് എത്തിക്കുകയും സമ്മതമില്ലാതെ അര്‍ദ്ധനഗ്ന ഫോട്ടോ എടുക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു എന്ന് പരാതിയിൽ പറയുന്നു.

ഇത് കുട്ടിക്ക് മാനസികമായ പ്രശ്നങ്ങളുണ്ടാക്കിയെന്നും ചിത്രീകരണ സമയത്ത് കുട്ടിയുടെ ദേഹത്ത് അനുമതിയില്ലാതെ സ്പര്‍ശിച്ചുവെന്നും പരാതിയുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പോക്സോ പ്രകാരം മുകേഷ് നായര്‍ക്കെതിരെ കേസെടുത്തു. പ്രതി മുകേഷ് നായര്‍ ഇപ്പോള്‍ ഒളിവിലാണെന്നാണ് സൂചന. ഇയാളെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചെന്നും. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുന്നതായും പൊലീസ് പറഞ്ഞു.

എക്‌സൈസ് രജിസ്റ്റര്‍ ചെയ്ത കേസുകളിലും നേരത്തെ മുകേഷ് പ്രതിയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ മദ്യവില്‍പ്പന പ്രോത്സാഹിപ്പിക്കുന്ന പരസ്യം ചെയ്തതിനായിരുന്നു കേസ്. കൊട്ടാരക്കരയിലും തിരുവനന്തപുരത്തുമായിരുന്നു കേസുകള്‍ രജിസ്റ്റർ ചെയ്തിരുന്നത്.

 

Content Highlight: POCSO case filed against vlogger Mukesh M. Nair for taking and distributing photos under the guise of modeling