ഭല്‍കി: കര്‍ണാടകയില്‍ രാമരാജ്യത്തിന് അടിത്തറ പാകാന്‍ വോട്ടര്‍മാരോട് ആഹ്വാനം ചെയ്ത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബിദാര്‍ ജില്ലയിലെ ഭല്‍ക്കിയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കവെ അദ്ദേഹം നിരവധി തവണ രാമായണത്തെ കുറിച്ച് പരാമര്‍ശിക്കുകയുമണ്ടായി.
14 വര്‍ഷത്തെ വനവാസത്തിനയക്കപ്പെട്ട രാമനെ സഹായിച്ചത് കര്‍ണാടകക്കാരനായ ഹനുമാനാനെന്നും ആദിത്യനാഥ് റാലിയില്‍ പറഞ്ഞു. “ബി.ജെ.പിക്ക് വോട്ട് ചെയ്യുക വഴി നിങ്ങള്‍ കര്‍ണ്ണാടകയില്‍ രാമ രാജ്യത്തിന് അടിത്തറ പാകാന്‍ സഹായിക്കും”, അദ്ദേഹം പറഞ്ഞു.
Also Read: ‘ഇതെന്തൊരാഭാസം’, ആഭാസത്തിന് തീയേറ്ററുകളുടെ അപ്രഖ്യാപിത വിലക്ക്; പ്രതിഷേധവുമായി മണികണ്ഠന്‍
“സിദ്ധരാമയ്യ സര്‍ക്കാര്‍ ജനങ്ങളുടെ പണം കൊള്ളയടിക്കുകയും മന്ത്രിമാര്‍ക്കായി ഉപയോഗിക്കുകയും ചെയ്യുന്നു”, ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു. ബി.ജെ.പിക്ക് വോട്ട് നല്‍കിയാല്‍ ജനങ്ങളുടെ പണം ജനങ്ങള്‍ക്ക് തിരിച്ചുനല്‍കുമെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി പറഞ്ഞു. ഛത്രപതി ശിവജിയുടെ പ്രതിമ സ്ഥാപിക്കുന്നതിനെ എതിര്‍ത്ത സിദ്ധരാമയ്യ സര്‍ക്കാര്‍ ടിപ്പു സുല്‍ത്താന്റെ ജന്മദിനം ആഘോഷിക്കുന്നതില്‍ എതിര്‍പ്പു പ്രകടിപ്പിക്കാത്തത് തനിക്ക് ഞെട്ടലുണ്ടാക്കുന്നു എന്നും അദ്ദേഹം പ്രതികരിച്ചു.
ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ ആഴ്ച നടന്ന കൊടുങ്കാറ്റില്‍ നിരവിധി ആളുകള്‍ മരണപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലും ആദിത്യനാഥ് സംസ്ഥാനത്തേക്ക് മടങ്ങാതെ കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുന്നതിനെതിരെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നേരത്തെ പ്രതികരിച്ചിരുന്നു. “ഉത്തര്‍പ്രദേശിലെ കൊടുങ്കാറ്റില്‍ കുറഞ്ഞത് 64 പേരുടെ ജീവന്‍ നഷ്ടപ്പെട്ടിരിക്കുന്നു… ഞാന്‍ ഖേദിക്കുന്നു, നിങ്ങളുടെ മുഖ്യമന്ത്രിയെ ഇപ്പോള്‍ കര്‍ണാടകയില്‍ ആവശ്യമാണ്…”, സിദ്ധരാമയ്യ ട്വീറ്റ് ചെയ്തിരുന്നു.
Watch DoolNews Video: