2025 ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് രണ്ടാം മത്സരത്തിലും തോല്‍വി. സ്വന്തം തട്ടകമായ ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ പരാജയമാണ് രാജസ്ഥാന്‍ നേരിടേണ്ടി വന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ 152 റണ്‍സായിരുന്നു നേടിയത്. എട്ട് വിക്കറ്റും 15 പന്തും ബാക്കി നില്‍ക്കെ 153 റണ്‍സ് നേടി ഡിഫന്‍ഡിങ് ചാമ്പ്യന്‍മാര്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.
ക്വിന്റണ്‍ ഡി കോക്കിന്റെ തകര്‍പ്പന്‍ പ്രകടനത്തിലാണ് കൊല്‍ക്കത്ത വിജയലക്ഷ്യം മറികടന്നത്. 61 പന്തില്‍ ആറ് സിക്‌സും എട്ട് ഫോറും ഉള്‍പ്പെടെ 97 റണ്‍സ് നേടി പുറത്താകാതെയാണ് ഡി കോക് രാജസ്ഥാനെ പഞ്ഞിക്കിട്ടത്.
Our 𝐊(𝐧𝐢𝐠𝐡𝐭) 💜🤩 pic.twitter.com/w2EYtiJZMw
— KolkataKnightRiders (@KKRiders) March 26, 2025
മത്സരത്തില്‍ കോക്കിന് പുറമെ ഇംപാക്ട് പ്ലെയറായി ഇറങ്ങിയ അഗ്രിഷ് രഘുവാന്‍ഷി 17 പന്തില്‍ 22 റണ്‍സും നേടിയിരുന്നു. ക്യാപ്റ്റന്‍ അജിന്‍ക്യാ രഹാന 15 പന്തില്‍ നിന്ന് 18 റണ്‍സാണ് നേടയത്. വാനിന്ദു ഹസരംഗയാണ് രഹാനെയുടെ വിക്കറ്റ് നേടിത്. ഓപ്പണിങ് ഇറങ്ങിയ മൊയീന്‍ അലിയെ റണ്‍സിന് മഹീഷ് തീക്ഷണ നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ റണ്‍ ഔട്ട് ചെയ്തും പുറത്താക്കി.
കൊല്‍ക്കത്തയുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ മൊയീന് സാധിച്ചിരുന്നില്ല. 12 പന്തില്‍ വെറും അഞ്ച് റണ്‍സാണ് താരം നേടിത്. ഇതോടെ കൊല്‍ക്കത്തയുടെ ഒരു മോശം റെക്കോഡ് ലിസ്റ്റിലാണ് അലി എത്തിച്ചേര്‍ന്നത്. പവര്‍പ്ലെയില്‍ കൊല്‍ക്കത്തയ്ക്ക് വേണ്ടി ഏറ്റവും കുറഞ്ഞ സ്‌കോര്‍ നേടിയ ഓപ്പണറാകാനാണ് മൊയീന് സാധിച്ചത്. ഈ മോശം ലിസ്റ്റില്‍ മുന്‍ താരം രാഹുല്‍ ഗാംഗുലിക്കും രാഹുല്‍ ത്രിപാതിക്കുമൊപ്പമാണ് മൊയീന്‍ എത്തിയത്.
Mo-in the game, Mo takes a wicket ✨ pic.twitter.com/Vo65TfSuZt
— KolkataKnightRiders (@KKRiders) March 26, 2025
പവര്‍പ്ലെയില്‍ കൊല്‍ക്കത്തയ്ക്ക് വേണ്ടി ഏറ്റവും കുറഞ്ഞ സ്‌കോര്‍ നേടിയ ഓപ്പണര്‍, റണ്‍സ്, എതിരാളി, വര്‍ഷം
സൗരവ് ഗാംഗുലി – 4 (14) – സി.എസ്.കെ – 2009
രാഹുല്‍ ത്രിപാതി – 4 (10) – പഞ്ചാബ് – 2020
മൊയീന്‍ അലി – 4* (11) – രാജസ്ഥാന്‍ – 2025
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ തരക്കേടില്ലാത്ത തുടക്കം ലഭിച്ചെങ്കിലും അത് മുതലാക്കാന്‍ സാധിച്ചില്ല. ടീം സ്‌കോര്‍ 33ല്‍ നില്‍ക്കവെ സഞ്ജു സാംസണിന്റെ വിക്കറ്റാണ് ടീമിന് ആദ്യം നഷ്ടമായത്. 11 പന്തില്‍ രണ്ട് ഫോറിന്റെ അകമ്പടിയോടെ 13 റണ്‍സാണ് സഞ്ജു നേടിയത്.
ക്യാപ്റ്റനായി എത്തിയ റിയാന്‍ പരാഗ് 15 പന്തില്‍ 25 റണ്‍സ് നേടി പുറത്തായപ്പോള്‍ ഓപ്പണര്‍ യശസ്വി ജെയ്‌സ്വാള്‍ 29 റണ്‍സും നേടി കൂടാരം കയറി. മധ്യനിരയില്‍ ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തി ടീമിന് തുണയായത് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ധ്രുവ് ജുറെലാണ്.
28 പന്തില്‍ 33 റണ്‍സാണ് താരം നേടിയത്. മറ്റാര്‍ക്കും കാര്യമായ മാറ്റം കൊണ്ടുവരാന്‍ സാധിച്ചില്ല. കൊല്‍ക്കത്തയ്ക്ക് വേണ്ടി വൈഭവ് അറോറ, ഹര്‍ഷിത് റാണ, മൊയീന്‍ അലി, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ നേടിയപ്പോള്‍ സ്‌പെന്‍സര്‍ ജോണ്‍സന്‍ ഒരു വിക്കറ്റും നേടി.
Content Highlight: 2025 IPL: Moeen Ali In Unwanted Record Achievement