Entertainment
സോളോ ട്രാവലാണെങ്കില്‍ അക്കാര്യം അപരിചിതരോട് ഞാന്‍ പറയാറില്ല, എല്ലാ പെണ്‍കുട്ടികളും ഇത് ഫോളോ ചെയ്യണമെന്നാണ് എന്റെ അഭിപ്രായം: സാനിയ അയ്യപ്പന്‍

ഡീജോ ജോസ് ആന്റണി സംവിധാനം ചെയ്ത ക്വീന്‍ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ നടിയാണ് സാനിയ അയ്യപ്പന്‍. റിയാലിറ്റി ഷോയിലൂടെ കരിയര്‍ തുടങ്ങിയ സാനിയ ബാലതാരമായും വേഷമിട്ടിട്ടുണ്ട്. ക്വീനിന് ശേഷം ഒരുപിടി മികച്ച സിനിമകളില്‍ ഭാഗമാകാനും സാനിയക്ക് സാധിച്ചു. മലയാളത്തിന് പുറമെ തമിഴിലും സാനിയ തന്റെ സാന്നിധ്യമറിയിച്ചു.

യാത്രകളെ ഒരുപാട് ഇഷ്ടപ്പെടുന്ന സാനിയയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്ക് വലിയ റീച്ചാണ്. കുടുംബത്തോടൊപ്പവും സുഹൃത്തുക്കള്‍ക്കൊപ്പവും യാത്ര ചെയ്യുമെങ്കിലും സോളോ ട്രിപ്പുകളോടാണ് തനിക്കിഷ്ടമെന്ന് സാനിയ പറഞ്ഞു. എന്നാല്‍ അങ്ങനെ ഒറ്റക്ക് യാത്ര ചെയ്യുമ്പോള്‍ അക്കാര്യം അപരിചിതരോട് പറയാതിരിക്കാന്‍ താന്‍ ശ്രദ്ധിക്കാറുണ്ടെന്നും സാനിയ കൂട്ടിച്ചേര്‍ത്തു.

സോളോ ട്രിപ്പ് പോകുന്ന പെണ്‍കുട്ടികള്‍ ഇക്കാര്യം പാലിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും സാനിയ പറയുന്നു. പല പെണ്‍കുട്ടികളും ആ ഒരു എക്‌സൈറ്റ്‌മെന്റിന്റെ പുറത്ത് ഇക്കാര്യം അപരിചിതരോട് പറയാറുണ്ടെന്നും അത് ശരിയായ കാര്യമല്ലെന്നാണ് തന്റെ നിലപാടെന്നും സാനിയ അയ്യപ്പന്‍ കൂട്ടിച്ചേര്‍ത്തു. സുരക്ഷാപ്പേടി കൊണ്ടല്ല താന്‍ അങ്ങനെ ചെയ്യുന്നതെന്നും സാനിയ പറഞ്ഞു.

തന്റെ ആദ്യ സോളോ ട്രിപ്പിനിടയില്‍ ഒരു അപരിചിതനോട് അക്കാര്യം പറഞ്ഞെന്നും പിന്നീട് അയാള്‍ തന്റെ കൂടെ നിന്നെന്നും സാനിയ കൂട്ടിച്ചേര്‍ത്തു. മദ്യപിക്കാത്ത തനിക്ക് അയാള്‍ ഡ്രിങ്ക് ഓഫര്‍ ചെയ്‌തെന്നും അത് തന്റെ ഫ്രീഡം ഇല്ലാതാക്കിയതുപോലെ തോന്നിയെന്നും സാനിയ അയ്യപ്പന്‍ പറഞ്ഞു. ധന്യ വര്‍മയുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സാനിയ അയ്യപ്പന്‍.

‘സോളോ ട്രിപ്പാണ് എനിക്ക് ഏറ്റവും കൂടുതല്‍ ഇഷ്ടം. പല പെണ്‍കുട്ടികള്‍ക്കും അതിനോടാണ് താത്പര്യം. എന്നാല്‍ അങ്ങനെ പോകുമ്പോള്‍ സോളോ ആയിട്ടല്ല, ഫ്രണ്ട്‌സ് കൂടെയുണ്ട് എന്നേ ഞാന്‍ സ്‌ട്രെയ്‌ഞ്ചേഴ്‌സിനോട് പറയാറുള്ളൂ. എല്ലാ പെണ്‍കുട്ടികളും ഇത് ഫോളോ ചെയ്യണമെന്നാണ് എന്റെ അഭിപ്രായം. അത് സേഫ്റ്റി പേടിച്ചിട്ടല്ല.

എന്റെ ആദ്യത്തെ സോളോ ട്രിപ്പിന്റെ ഇടയ്ക്ക് ഒരാളോട് ഒറ്റക്ക് പോവുകയാണെന്ന് പറഞ്ഞിരുന്നു. തായ്‌ലന്‍ഡ് ട്രിപ്പായിരുന്നു അത്. അതിന് ശേഷം അയാള്‍ എന്റെ കൂടെത്തന്നെ കൂടി. എന്റെ ഫ്രീഡം ഇല്ലാതായ ഫീലിങ്ങായിരുന്നു അപ്പോള്‍. അയാള്‍ എനിക്ക് ഡ്രിങ്ക് ഓഫര്‍ ചെയ്തു. പക്ഷേ, എനിക്ക് അതിനോട് താത്പര്യമില്ലാത്തതുകൊണ്ട് ഞാന്‍ നോ പറഞ്ഞു. അത്തരം അനുഭവം ട്രിപ്പിന്റെ മൂഡ് സ്‌പോയില്‍ ചെയ്യും. അതുകൊണ്ടാണ്,’ സാനിയ അയ്യപ്പന്‍ പറയുന്നു.

Content Highlight: Saniya Iyappan shares the experience of her first Solo trip