ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരിക്കുകയാണ് ഗുജറാത്ത് ടൈറ്റന്‍സ്. ബെംഗളൂരുവിന്റെ ഹോം ഗ്രൗണ്ടായ എം. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ 13 പന്ത് ബാക്കി നില്‍ക്കെ എട്ട് വിക്കറ്റിന്റെ വിജയമാണ് ഗുജറാത്ത് നേടിയത്. ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട് തുടങ്ങിയ ഗുജറാത്ത് ഇതോടെ തുടര്‍ച്ചയായ രണ്ടാം വിജയവും രേഖപ്പെടുത്തി.
Bagged our first away win 😎💫 pic.twitter.com/HDt0OrldK7
— Gujarat Titans (@gujarat_titans) April 2, 2025
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബെംഗളൂരു എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുത്തിയിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് 17.5 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു.
അര്‍ധ സെഞ്ച്വറി നേടിയ ജോസ് ബട്‌ലറുടെയും സായ് സുദര്‍ശന്റെയും ഇംപാക്ട് പ്ലെയറായി വന്ന ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡിന്റെ വെടിക്കെട്ട് ബാറ്റിങ്ങുമാണ് ഗുജറാത്തിന് വിജയം സമ്മാനിച്ചത്.
ഓപ്പണറായി ഇറങ്ങി സായ് സുദര്‍ശന്‍ 36 പന്തില്‍ 49 റണ്‍സെടുത്തിരുന്നു. ഒരു സിക്സും ഏഴ് ഫോറും അടങ്ങുന്നതായിരുന്നു യുവതാരത്തിന്റെ ഇന്നിങ്സ്. ഈ പ്രകടനത്തിന് പിന്നാലെ താരത്തെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം നവ്ജ്യോത് സിങ് സിദ്ദു.
താന്‍ സായ് സുദര്‍ശന്റെ ഒരു ആരാധകനാണെന്നും താന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച ബാറ്ററാണ് യുവതാരമെന്നും സിദ്ദു പറഞ്ഞു. സുനില്‍ ഗവാസ്‌കറിനെ പോലെയാണ് അവന്‍ ബാറ്റ് ചെയ്യുന്നതെന്നും ഏതെങ്കിലും ഫോര്‍മാറ്റില്‍ സായിക്ക് അവസരം നല്‍കിയാല്‍ അവന്‍ ഒരു ചാമ്പ്യനാകുമെന്നും മുന്‍ താരം കൂട്ടിച്ചേര്‍ത്തു.
‘ഞാന്‍ സായ് സുദര്‍ശന്റെ ആരാധകനാണ്. ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച ബാറ്ററാണ് അവന്‍. സുനില്‍ ഗവാസ്‌കറിനെ പോലെയാണ് അവന്‍ ബാറ്റ് ചെയ്യുന്നത്. ഏതെങ്കിലും ഫോര്‍മാറ്റില്‍ സായിക്ക് അവസരം നല്‍കിയാല്‍ അവന്‍ ഒരു ചാമ്പ്യനാകും. ജോഷ് ഹേസല്‍വുഡിനെതിരെ അവന്‍ കളിച്ച സ്ട്രെയ്റ്റ് ഡ്രൈവ് ഇതുവരെയുള്ള ഒരു ബാറ്ററില്‍ നിന്നുള്ള ഏറ്റവും മികച്ച ഷോട്ടായിരുന്നു,’ സിദ്ദു പറഞ്ഞു.
Content Highlight: IPL 2025: GT vs RCB: Former Indian Cricketer Navjot Singh Sidhu Compares Gujarat Titans Young Player Sai Sudarshan To Sunil Gavaskar