കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി കേസിലെ ഒന്നാംപ്രതി പള്‍സര്‍ സുനി. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണിനെ കുറിച്ച് പള്‍സര്‍ സുനി സൂചന നല്‍കി. റിപ്പോര്‍ട്ടര്‍ ടി.വിയുടെ ഒളിക്യാമറയിലാണ് പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍.
ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണിനെ കുറിച്ച് സൂചന നല്‍കുമ്പോഴും മൊബൈല്‍ സൂക്ഷിച്ചത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുപറയാന്‍ പറ്റാത്ത രഹസ്യമാണെന്നും പള്‍സര്‍ സുനി പറയുന്നു.
അതേസമയം അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് അഭിഭാഷകയ്ക്കാണ് കൈമാറിയതെന്നും ഒപ്പം ബിജീഷ് എന്നയാളുടെ പാസ്പോര്‍ട്ടും നല്‍കിയിരുന്നുവെന്നും സുനി പറയുന്നു. അഭിഭാഷയ്ക്ക് നൽകിയ മെമ്മറി കാർഡിൽ ഉള്ളത് ദൃശ്യങ്ങളുടെ പകർപ്പാണെന്നും സുനി പറയുന്നുണ്ട്.
പക്ഷെ സൂക്ഷിക്കാനായി കൊടുത്ത മെമ്മറി കാര്‍ഡ് അഭിഭാഷക കോടതിക്ക് കൈമാറിയെന്നും മെമ്മറി കാര്‍ഡ് പൊലീസിന് ലഭിച്ചില്ലായിരുന്നെങ്കില്‍ താന്‍ ജയിലില്‍ കിടക്കേണ്ടി വരില്ലായിരുന്നുവെന്നും സുനി റിപ്പോര്‍ട്ടര്‍ റോഷി ജോണിനോട് പറയുന്നു.
ഇതുവരെ മൊബൈല്‍ ഫോണ്‍ കണ്ടെത്താതിരുന്നത് പൊലീസിന്റെ കുഴപ്പമല്ലേ എന്നും സുനി ചോദിക്കുന്നു. കൂടാതെ നടി ആക്രമിക്കപ്പെടുന്നതിന് മുമ്പും ഏതാനും പേരെ ആക്രമിച്ചിട്ടുണ്ടെന്നും അവര്‍ക്കൊന്നും പരാതി ഇല്ലായിരുന്നുവെന്നും സുനി പറയുന്നു.
എന്നാല്‍ ഇതിന് പിന്നില്‍ മറ്റ് ചിലരായിരുന്നുവെന്നും സുനി പറഞ്ഞു. അതൊക്കെ ഒത്തുതീർപ്പാക്കിയതാണ്. പക്ഷെ ഇക്കാര്യങ്ങള്‍ എല്ലാം ദിലീപ് ഉള്‍പ്പെടെ എല്ലാവര്‍ക്കും അറിയാമായിരുന്നുവെന്നും സുനി വെളിപ്പെടുത്തി.
സിനിമക്കുളളില്‍ നടക്കുന്ന ഇത്തരം കാര്യങ്ങള്‍ എല്ലാവര്‍ക്കും അറിയാമെന്നും എന്നാല്‍ അത് ആരും തുറന്ന് പറയില്ലെന്നും സുനി പറയുന്നുണ്ട്. എന്നാല്‍ ആരുടേയും സഹായം വേണ്ട എന്ന നിലയിലാകുമ്പോള്‍ റിമ കല്ലിങ്കലിനെ പോലുള്ളവര്‍ തുറന്ന് പറയുമെന്നും സുനി പ്രതികരിക്കുന്നുണ്ട്.
പരോളിലിരിക്കെയാണ് നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി കൂടിയായ പള്‍സര്‍ സുനി വെളിപ്പെടുത്തല്‍ നടത്തുന്നത്. കേസിലെ എട്ടാം പ്രതിയാണ് നടൻ ദിലീപ്.
കേസ് അതിന്റെ വിചാരണയുടെ അവസാനഘട്ടത്തില്‍ എത്തിനില്‍ക്കുന്ന സാഹചര്യത്തിലാണ് സുനിക്ക് ജാമ്യം ലഭിച്ചത്.
മുമ്പ് കേസിന്റെ വിചാരണവേളകളില്‍ സുനി മാധ്യമങ്ങളോട് ചില നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. കേസില്‍ ഇനിയും വമ്പന്‍ സ്രാവുകള്‍ പിടിയിലാവാനുണ്ടെന്നും മാഡം എന്ന് വിശേഷിപ്പിക്കുന്ന ഒരാള്‍ക്ക് കൂടി കൃത്യത്തില്‍ പങ്കുണ്ടെന്നും സുനി പറഞ്ഞിരുന്നു. ഇത് കണക്കിലെടുത്താണ് മാധ്യമങ്ങളെ കാണുന്നത് കോടതി വിലക്കിയത്.
Content Highlight: Pulsar Suni caught on reporter TV’s hidden camera