എല്ലാവരും ആവേശത്തോടെ ആകാംക്ഷയോടെ കാത്തിരുന്ന എമ്പുരാൻ ഇന്ന് തിയേറ്ററിലേക്ക് എത്തിയിരിക്കുകയാണ്. ചിത്രത്തിൻ്റെ ഫസ്റ്റ് ഷോ കഴിഞ്ഞപ്പോൾ എല്ലാവരും വളരെ ആവേശത്തിലാണ്. ചിലർ ബ്ലാക്ക് ഡ്രസ് കോഡ് ഇട്ടിട്ടാണ് സിനിമ കാണാൻ വന്നിരിക്കുന്നത്. എന്നാൽ ചിലരാകട്ടെ പൃഥ്വിരാജിൻ്റെ കോസ്റ്റ്യൂം ഇട്ടിട്ട് വന്നവരും ഉണ്ട്.
സോഷ്യൽ മീഡിയ എവിടെ നോക്കിയാലും എമ്പുരാൻ ആണ് ചർച്ച. ആദ്യ ഷോ കഴിഞ്ഞപ്പോൾ പോസിറ്റീവ് റിവ്യൂകളാണ് വരുന്നത്. എമ്പുരാൻ കലക്കിയെന്നാണ് ഏവരും ഒരേ സ്വരത്തിൽ പറയുന്നത്.
‘പടം എല്ലാവർക്കും ഇഷ്ടപ്പെടും ഹൈപ്പിന് മുകളിൽ പോകും’ എന്നാണ് ആരാധകർ പറയുന്നത്.
‘ലൂസിഫറിൽ നാട്ടിൻപുറത്തെ കഥാപാത്രങ്ങളായിരുന്നെങ്കിൽ എമ്പുരാനിൽ വിദേശ രാജ്യങ്ങളിലെ കഥാപാത്രങ്ങളാണ് അധികവും’ എന്നാണ് ഒരു ആരാധകൻ പറയുന്നത്.
‘നല്ല ഫീൽ ആണ് ചിത്രത്തിന് മോഹൻലാൽ തകർത്തു. പൃഥ്വിരാജിൻ്റെ ഡയറക്ഷൻ അടിപൊളിയാണ്’ എന്നും ‘അടിപൊളി പടം മോഹൻലാൽ വിളയാടി. ഹൈപ്പിന് മുകളിൽ പോകും’ എന്നും ചിത്രത്തിനെക്കുറിച്ച് പറയുന്നുണ്ട്.
‘ചില കഥാപാത്രങ്ങൾ സസ്പെൻസാണ് പറയാൻ പറ്റില്ല. അത് മൂന്നാംഭാഗത്തിന് വേണ്ടിയുള്ളതാണ്’ എന്നാണ് ഒരു ആരാധകൻ ആവേശത്തോടെ പറയുന്നത്.
‘മലയാളത്തിൽ ഇന്നേ വരെ കാണാത്ത ഇൻ്റർനാഷണൽ സിനിമയാണിത്. ഇത് മലയാളത്തിൻ്റെ ഹോളിവുഡ് സിനിമയാണ്. മേക്കിങ് ഒക്കെ വേറെ ലെവലാണ്’
‘മലയാളത്തിൽ ഇന്നേ വരെ കാണാത്ത ഇൻ്റർനാഷണൽ സിനിമയാണിത്. ഇത് മലയാളത്തിൻ്റെ ഹോളിവുഡ് സിനിമയാണ്. മേക്കിങ് ഒക്കെ വേറെ ലെവലാണ്’
‘സിനിമ എന്തായാലും സൂപ്പർഹിറ്റ് അടിക്കും, ലാലേട്ടൻ്റെ അടുത്ത സൂപ്പർഹിറ്റ് സിനിമയാണ് എമ്പുരാൻ’ എന്നൊക്കെയാണ് ആരാധകർ ചിത്രത്തിനെക്കുറിച്ച് വിശേഷിപ്പിക്കുന്നത്.
റിലീസിന് മുമ്പ് തന്നെ റെക്കോർഡ് നേട്ടം സ്വന്തമാക്കിയാണ് എമ്പുരാൻ റിലീസ് ചെയ്തത്. 6,45,000 അധികം ടിക്കറ്റുകളാണ് ബുക്കിങ് തുടങ്ങി ആദ്യദിവസം വിറ്റുപോയത്. ഓൺലൈൻ ടിക്കറ്റ് ബുക്കിങ് വെബ്സെറ്റായ ബുക്ക് മൈ ഷോയിൽ ആദ്യ ദിവസത്തിൽ ഏറ്റവും അധികം ബുക്ക് ചെയ്യപ്പെടുന്ന ഇന്ത്യൻ ചിത്രമാണ് എമ്പുരാൻ.
പൃഥ്വിരാജിന്റെ ആദ്യ സംവിധാന ചിത്രമായിരുന്നു ലൂസിഫർ. മുരളി ഗോപി തിരക്കഥ ഒരുക്കിയ ലൂസിഫറിൽ സ്റ്റീഫൻ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരനായും ഖുറേഷി അബ്രാം എന്ന അധോലോക നായകനായുമാണ് മോഹൻലാൽ എത്തിയത്.
Content Highlight: Empuraan First Day Theatre Response