ന്യൂദല്‍ഹി: വിങ് കമാന്‍ഡര്‍ അഭിനന്ദനെ പാക് കസ്റ്റഡിയില്‍ നിന്നും തിരിച്ചെത്തിക്കാന്‍ കേന്ദ്രം ഊര്‍ജിത ശ്രമം നടത്തുന്നുണ്ടെന്ന് കേന്ദ്രമന്ത്രി വി.കെ സിങ്. ഈ സമയം അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം രാജ്യമുണ്ടെന്നും വി.കെ സിങ് പറഞ്ഞു.
ജനീവ കരാര്‍ പ്രകാരം അഭിനന്ദനെ പാക്കിസ്ഥാന്‍ വിട്ടുതരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ധീരനായ ആ പൈലറ്റിന് എത്രയും വേഗം മടങ്ങിയെത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വി.കെ സിങ് പറഞ്ഞു.
പാക് വ്യോമാക്രമണത്തെ ചെറുക്കുന്നതിനിടെ പാക്കിസ്ഥാന്‍ കസ്റ്റഡിയിലെടുത്ത ഇന്ത്യന്‍ പൈലറ്റ് അഭിനന്ദന്‍ വര്‍ധമാനെ വിട്ടുകിട്ടാനുള്ള ശ്രമം ഇന്നലെ മുതല്‍ തന്നെ ഇന്ത്യ ഊര്‍ജ്ജിതമാക്കിയിരുന്നു. അന്തര്‍ദേശീയ തലത്തില്‍ നയതന്ത്രസമ്മര്‍ദ്ദം ശക്തമാക്കുന്നതടക്കം സാധ്യമായ മുഴുവന്‍ വഴികളും ഇന്ത്യ തേടുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
#WingCommanderAbhinandan is an embodiment of a mentally tough, selfless & courageous soldier.
During these testing times the country stands, as one, behind him & his family.
Our efforts are on & under the #GenevaConvention we hope that the brave pilot would return home soon.— Vijay Kumar Singh (@Gen_VKSingh) February 28, 2019
അതേസമയം, പാകിസ്ഥാന്റെ പ്രകോപനത്തിനെതിരെ പാക് പ്രതിനിധിയെ വിളിച്ചുവരുത്തി ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചു. അഭിനന്ദനെ മോശമായ രീതിയില്‍ ചിത്രീകരിക്കുന്ന വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിച്ചത് അന്താരാഷ്ട്ര മര്യാദകളുടെ ലംഘനമാണെന്ന് ഇന്ത്യ കുറ്റപ്പെടുത്തി.
ജനീവ കണ്‍വന്‍ഷന്‍ പ്രകാരം സൈനികരോട് കാണിക്കേണ്ട മിനിമം മര്യാദ പാകിസ്ഥാന്‍ ഇന്ത്യന്‍ വൈമാനികനോട് കാണിച്ചില്ലെന്നും വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തിയിരുന്നു.
നയതന്ത്ര ഇടപെടല്‍ ഉണ്ടായാല്‍ പിടിയിലായ സൈനികനെ ഒരാഴ്ചയ്ക്കം വിട്ടയക്കണമെന്നാണ് ജനീവ കരാര്‍ നിര്‍ദേശം. വിങ് കമാന്‍ഡര്‍ അഭിനന്ദ് വര്‍ധമാനെ കരാര്‍ പാലിച്ച് വിട്ടയ്ക്കണമെന്നാണ് ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെടുന്നത്. വ്യോമസേനയുടെ പ്രത്യേക പരിശീലനം നേടിയ സുര്യ കിരണ്‍ അംഗമാണ് വിങ് കമാന്‍ഡര്‍ അഭിനന്ദ് വര്‍ധമാന്‍.