സംവിധായകന്‍ പൃഥ്വിരാജിനെ കുറിച്ചും എമ്പുരാന്റെ ആദ്യ ഭാഗമായ ലൂസിഫറിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന്‍ മോഹന്‍ലാല്‍.
സിനിമയ്ക്ക് ഒരു മെസ്സേജ് വേണമെന്ന് വിശ്വസിക്കുന്ന ആളാണ് താനെന്നും മോഹന്‍ലാല്‍ പറഞ്ഞു.
പലപ്പോഴും ഒരു സിനിമ മോശമായിക്കഴിഞ്ഞാല്‍ നടന്റെ പേരിലോ സംവിധായകന്റെ പേരിലോ ആരോപിക്കപ്പെടാമെന്നും എന്നാല്‍ ലൂസിഫര്‍ വന്നപ്പോള്‍ എല്ലാവരും ഉറ്റു നോക്കിയത് പൃഥ്വിരാജിനെ ആയിരുന്നെന്നും മോഹന്‍ലാല്‍ പറയുന്നു.
എമ്പുരാന്റെ ആദ്യഭാഗമായ ലൂസിഫര്‍ താന്‍ ചെയ്ത സിനിമകളില്‍ വെച്ചിട്ട് ഏറ്റവും നല്ല സിനിമ എന്ന് വിശ്വസിക്കുന്ന ആളാണ് താനെന്നും പൃഥ്വി അത് ഭംഗിയായി ചെയ്തു എന്ന് തനിക്ക് അഭിമാനത്തോടെ പറയാമെന്നും മോഹന്‍ലാല്‍ പറയുന്നു. .
‘ലൂസിഫറിനെ സംബന്ധിച്ച് പറഞ്ഞാല്‍ അതൊരു ത്രില്ലറാണ്. അതില്‍ പൊളിറ്റിക്‌സ് ഉണ്ടെന്നേയുള്ളൂ. ലാല്‍സലാം, രക്തസാക്ഷികള്‍ സിന്ദാബാദ് പോലുള്ള സിനിമകളൊക്കെ പൊളിറ്റിക്കല്‍ മൂവികളാണ്.
വളരെ നല്ലൊരു മെസ്സേജ് സിനിമയ്ക്ക് വേണമെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. ഇപ്പോഴത്തെ സാഹചര്യവുമായി വളരെയെധികം ബന്ധമുള്ള കാര്യങ്ങള്‍ അറിഞ്ഞോ അറിയാതെയോ സിനിമയില്‍ വന്നേക്കാം.
നമ്മള്‍ക്ക് ഒരു ഫോക്കസുണ്ട്. അത് പറയാന്‍ വേണ്ടി തന്നെയാണ് ലൂസിഫര്‍ ചെയ്തിരിക്കുന്നത്. ഒരു പ്രേക്ഷകന് ഇഷ്ടപ്പെടാവുന്ന എല്ലാ ചേരുവകളും ചേര്‍ത്ത സിനിമയാണ് അത്.
തിരക്കഥാകൃത്ത് മുരളി ഗോപിയെ സംബന്ധിച്ചിടത്തോളം വലിയൊരു ചലഞ്ചാണ് അദ്ദേഹം എടുത്തിരിക്കുന്നത്. പണ്ട് ഞാന്‍ കര്‍ണഭാരം എന്ന സംസ്‌കൃത നാടകം ചെയ്യാന്‍ പോയപ്പോള്‍ ഒരുപാട് പേര്‍ കാണാന്‍ വന്നിരുന്നു.
ഞാന്‍ പില്‍ക്കാലത്ത് അതിനെ കുറിച്ച് ചോദിച്ചപ്പോള്‍ അല്ല, ഇയാള്‍ എന്താണ് ചെയ്യാന്‍പോകുന്നതെന്ന് കാണാന്‍ വന്നതാണെന്നെന്ന് പറഞ്ഞു.
അവിടെ അത്രയും ആളുകള്‍ കൂടിയിട്ട് ഒരു മണിക്കൂറിന് ശേഷം എന്നോട് വീണ്ടും ആ നാടകം ചെയ്യാന്‍ പറഞ്ഞു. അതുപോലെ വളരെ ഡീറ്റെയില്‍ഡ് ആയിട്ടും ധാരണയോടും കൂടിയാണ് പൃഥ്വി അദ്ദേഹത്തിന്റെ സിനിമ ചെയ്തിരിക്കുന്നത്.
പലരും പറയും എനിക്ക് നല്ല ഒരു സ്‌ക്രിപ്റ്റ് കിട്ടിയിട്ട് ചെയ്യാന്‍ പറ്റിയില്ലെന്ന്. ചെയ്യാന്‍ പറ്റാത്തത് എന്തുകൊണ്ടാണെന്ന് ആദ്യം ചിന്തിക്കണം. എഴുതിവെച്ചതുപോലെ ഷൂട്ട് ചെയ്യുന്നതല്ല ഒരു സിനിമ.
മാത്രമല്ല ആ എഴുതിവെച്ചിരിക്കുന്ന തരത്തില്‍ ഷൂട്ട് ചെയ്യാനുള്ള എല്ലാ സംവിധാനങ്ങളും ഉണ്ടാകുകയും വേണം. സിനിമയെന്നത് വലിയൊരു കോണ്‍ഗ്രസ് ആണ്. അതിനെ കൊണ്ട് നടക്കുക എന്ന് പറയുന്നത് വലിയൊരു ഉത്തരവാദിത്തവും.
പലപ്പോഴും ഒരു സിനിമ മോശമായിക്കഴിഞ്ഞാല്‍ നടന്റെ പേരിലോ സംവിധായകന്റെ പേരിലോ ആരോപിക്കപ്പെടാം. ലൂസിഫര്‍ വന്നപ്പോള്‍ എല്ലാവരും ഉറ്റു നോക്കിയത് പൃഥ്വിരാജിനെ ആണ്.
അതിന്റെ ഫുള്‍ ക്രഡിറ്റ് അദ്ദേഹത്തിനാണ്. സക്‌സസില്‍ ഏറ്റവും കൂടുതല്‍ വിശ്വസിക്കുന്ന ആളാണ് ഞാന്‍. ലൂസിഫര്‍ ഞാന്‍ ചെയ്ത സിനിമകളില്‍ വെച്ചിട്ട് ഏറ്റവും നല്ല സിനിമ എന്ന് വിശ്വസിക്കുന്ന ആളാണ്. പൃഥ്വി അത് ഭംഗിയായി ചെയ്തു എന്ന് എനിക്ക് അഭിമാനത്തോടെ പറയാം,’ മോഹന്‍ലാല്‍ പറഞ്ഞു.
Content Highlight: Mohanlal about Lucifer Movie and Prithviraj Vision