ഇനി ഇന്ത്യയുടെ മുന്നിലുള്ളത് ശ്രീലങ്കന്‍ പര്യടനമാണ്. മൂന്ന് ടി-20യും ഏകദിനവുമാണ് ഇന്ത്യ ശ്രീലങ്കയില്‍ കളിക്കുക. ജൂലൈ 27 മുതല്‍ ഓഗസ്റ്റ് ഏഴ് വരെയാണ് പരമ്പര ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ജൂലൈ 27, 28, 30 തീയതികളിലാണ് മൂന്ന് ടി-20 മത്സരങ്ങള്‍ നടക്കുന്നത്. ഓഗസ്റ്റ് 2, 4, 7 തീയതികളില്‍ കൊളംബോയിലാണ് മൂന്ന് ഏകദിനങ്ങള്‍.
ഇന്ത്യയുടെ പുതിയപരിശീലകന്‍ ഗൗതം ഗംഭീറിന്റെ നേതൃത്വത്തിലുള്ള ആദ്യ പരമ്പരയാണിത്. ഓഗസ്റ്റ് രണ്ടിന് തുടങ്ങുന്ന ഏകദിന മത്സരവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. ഇന്ത്യയുടെ ഏകദിനത്തില്‍ സീനിയര്‍ താരങ്ങളും വേണമെന്നായിരുന്നു മുഖ്യ പരിശീലകന്‍ ഗംഭീര്‍ പറഞ്ഞത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയും വിരാട് കോഹ്‌ലിയെയുമാണ് ഗംഭീര്‍ ഉന്നം വെച്ചിരുന്നത്.
ടി-20ഐ ലോകകപ്പില്‍ കിരീടം സ്വന്തമാക്കിയ ഇന്ത്യയ്ക്ക് വേണ്ടി ഇരുവരും നിര്‍ണായക പങ്കാണ് വഹിച്ചത്. ടൂര്‍ണമെന്റിന് ശേഷം ഇരുവരും വിശ്രമ കാലവധി നീട്ടണമെന്ന് പറഞ്ഞിരുന്നെങ്കിലും ഇരുവരെയും ഗംഭീര്‍ തിരിച്ച് വിളിച്ചിരിക്കുകയായിരുന്നു. ഇതോടെ രോഹിത് ശര്‍മ നേരത്തെ തിരിച്ചെത്തുമെന്ന് പറഞ്ഞിരുന്നു. ഇതോടെ വിരാടും ടീമില്‍ ഉണ്ടാകും എന്നാണ് ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. എക്‌സ്പ്രസ് ന്യൂസ് തുടങ്ങിയ വിവിധ മാധ്യമങ്ങളാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്.