പ്രേമലു എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ പാന്‍ ഇന്ത്യന്‍ ഇമേജ് ലഭിച്ച നടനാണ് നസ്‌ലെന്‍. വലിയൊരു ആരാധകവൃന്ദം തന്നെ നസ്‌ലെനുണ്ട്. മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലുമൊക്കെ നസ്‌ലെന് ആരാധകര്‍ ഏറെയാണ്.
റിലേഷിപ്പുണ്ടോ എന്ന ചോദ്യത്തില്‍ നിന്നും പലപ്പോഴും ഒഴിഞ്ഞുമാറുന്ന ആളാണ് നസ്‌ലെന്‍.
എന്നാല്‍ ആലപ്പുഴ ജിംഖാന എന്ന തന്റെ ഏറ്റവും പുതിയ ചിത്രവുമായി ബന്ധപ്പെട്ട പരിപാടിയില്‍ കമ്മിറ്റഡ് ആണോ എന്ന ചോദ്യത്തിന് മറുപടി പറഞ്ഞിരിക്കുകയാണ് താരം.
കമ്മിറ്റഡ് ആണോ എന്ന ചോദിച്ചപ്പോള്‍ അത് അറിഞ്ഞിട്ടും ആര്‍ക്കും പ്രത്യേകിച്ച് പ്രയോജനം ഒന്നുമില്ലെന്നായിരുന്നു നസ്‌ലെന്റെ ആദ്യ മറുപടി.
അത് കേള്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉണ്ടെന്ന് പറഞ്ഞപ്പോള്‍ താന്‍ കമ്മിറ്റഡ് ആണെന്ന് നസ്‌ലെന്‍ തുറന്നു സമ്മതിച്ചു. കമ്മിറ്റഡ് ആണെന്നും അങ്ങനെ വിചാരിച്ചോട്ടെ എന്നുമായിരുന്നു താരം പറഞ്ഞത്.
ഇതേ ചോദ്യം സംവിധായകന്‍ ഖാലിദ് റഹ്‌മാനോട് ചോദിച്ചപ്പോള്‍ രസകരമായ ഒരു മറുപടിയായിരുന്നു അദ്ദേഹം തന്നത്.
തന്റെ കമ്മിറ്റ്‌മെന്റ് വര്‍ക്കിനോടാണെന്നായിരുന്നു ഖാലിദ് റഹ്‌മാന്‍ പറഞ്ഞത്.
മനുഷ്യന്‍മാരോട് കമ്മിറ്റ്‌മെന്റ് ഇല്ലേ എന്ന് ചോദിച്ചപ്പോള്‍ തീര്‍ച്ചയായും മനുഷ്യരോട് തനിക്ക് കമിറ്റ്‌മെന്റ് ഉണ്ടെന്നായിരുന്നു മറുപടി. ഏതെങ്കിലും പെണ്‍കുട്ടിയുമായി കമ്മിറ്റഡ് ആണോ എന്ന് വീണ്ടും ചോദിച്ചപ്പോള്‍ അതെ കമിറ്റഡ് ആണെന്ന് ഖാലിദ് റഹ്‌മാനും മറുപടി നല്‍കി.
നസ്‌ലെന്‍, ഗണപതി, ലുക്മാന്‍, സന്ദീപ് പ്രദീപ് എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന ഖാലിദ് റഹ്‌മാന്‍ ചിത്രമാണ് ആലപ്പുഴ ജിംഖാന.
വിഷു റിലീസായി വ്യാഴാഴ്ച എത്തുന്ന ചിത്രം വളരെ പ്രതീക്ഷയോടെയാണ് സിനിമാസ്വാദകര്‍ കാത്തിരിക്കുന്നത്.
കോളേജ് പഠനത്തിന് അഡ്മിഷന്‍ ലഭിക്കാനായി സംസ്ഥാനതല കായിക മേളയില്‍ ബോക്സിങ് വിഭാഗത്തില്‍ പങ്കെടുക്കുന്ന കുറച്ച് പ്ലസ് ടു വിദ്യാര്‍ഥികളുടെ തമാശ നിറഞ്ഞ കഥയാണ് ആലപ്പുഴ ജിംഖാന.
Content Highlight: Yes Iam Committed actor Naslen reveals