ടെല്‍അവീവ്: മുന്‍ ഇസ്രഈല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിന്റെ പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയിലെ പ്രസംഗം തടസപ്പെടുത്തി ഫലസ്തീന്‍ അനുകൂലികളായ വിദ്യാര്‍ത്ഥികള്‍. പ്രതിഷേധത്തിന് പിന്നാലെ ഫയര്‍ അലാറം മുഴക്കിയെങ്കിലും ബെന്നറ്റ് പ്രസംഗം തുടരുകയായിരുന്നു.
പ്രതിഷേധക്കാരായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടികള്‍ എടുക്കുമെന്ന് സര്‍വകലാശാല അറിയിച്ചു. പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയുടെ പ്രതിഷേധക്കാരായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാനും അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.
വിദ്യാര്‍ത്ഥി പ്രതിഷേധത്തെ തുടര്‍ന്ന്, സര്‍വകലാശാലയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ബെന്നറ്റിനെ വേദിയില്‍ നിന്നും പുറത്തേക്കെത്തിച്ചില്ലെന്ന് വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്ത വീഡിയോകളിലൂടെ കാണാം.
ഇസ്രഈല്‍ പ്രതിപക്ഷ നേതാക്കളില്‍ പ്രധാനിയും അടുത്ത പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമാണ് ബെന്നറ്റ്. സ്വതന്ത്ര രാഷ്ട്രം രൂപീകരിക്കാനുളള ഫലസ്തീന്റെ അവകാശത്തെ നിഷേധിക്കുകയും ഇസ്രഈല്‍ സൈന്യത്തെ പിന്തുണക്കുകയും ചെയ്യുന്ന നേതാവ് കൂടിയാണ് ബെന്നറ്റ്.
നേരത്തെ താന്‍ ഒരുപാട് അറബികളെ കൊന്നിട്ടുണ്ടെന്നും അപ്പോഴൊന്നും ഒരു പ്രശ്നവും ഉണ്ടായിട്ടില്ലെന്നും ഇസ്രഈല്‍ സൈനൃത്തില്‍ ആയിരുന്ന സമയത്ത് ബെന്നറ്റ് പ്രസ്താവന നടത്തിയിട്ടുണ്ട്. ഈ പ്രസ്താവന പിന്നീട് വലിയ വിമര്‍ശനങ്ങള്‍ നേരിടുകയും ചെയ്തിരുന്നു.
അതേസമയം, അമേരിക്കയില്‍ ട്രംപ് ഭരണകൂടം, പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയിലെ ആന്റിസെമിറ്റിക് പ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഇതോടെ, 210 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ഗവേഷണ ഗ്രാന്റുകള്‍ താല്‍ക്കാലികമായി നിര്‍ത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.
Content Highlight: Pro-Palestinian students disrupt former Israeli PM’s speech at Princeton University