നടിപ്പിന്‍ അരക്കന്‍ (അഭിനയത്തിന്റെ അസുരന്‍) എന്നറിയപ്പെടുന്ന തെന്നിന്ത്യന്‍ താരം എസ്.ജെ സൂര്യയും മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസിലും ഒന്നിക്കുന്ന ആദ്യ ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ വിപിന്‍ ദാസ്. ചിത്രത്തിന്റെ പേര് ഇതുവരെ തീരുമാനമായിട്ടില്ലെന്നും ആക്ഷന്‍, കോമഡി ഗ്യാങ്‌സ്റ്റര്‍ ഴോണറുകള്‍ ചേര്‍ന്ന സിനിമയാണെന്നും വിപിന്‍ ദാസ് പറഞ്ഞു.
എസ്.ജെ. സൂര്യയുടെ മുന്‍ ചിത്രങ്ങളിലെ പോലെ ഈ സിനിമയില്‍ അദ്ദേഹത്തെ ലൗഡ് ആക്കി പ്രസന്റ് ചെയ്യാന്‍ ശ്രമിച്ചിട്ടില്ലെന്നും, ഫഹദിന്റെ കണ്‍ട്രോള്‍ഡ് ആയിട്ടുള്ള ആക്ടിങാണ് ഈ സിനിമയില്‍ കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുള്ളതെന്നും വിപിന്‍ പറഞ്ഞു. പുതിയ ചിത്രമായ ഗുരുവായൂരമ്പല നടയില്‍ എന്ന സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് വിപിന്‍ ഇക്കാര്യം പറഞ്ഞത്.
‘എസ്.ജെ സൂര്യയും ഫഹദുമുള്ള സിനിമയെക്കുറിച്ച് കൂടുതല്‍ ഇപ്പോള്‍ പറയാന്‍ പറ്റാത്ത അവസ്ഥയാണ്. എന്റെ കഴിഞ്ഞ സിനിമകള്‍ പോലെ കംപ്ലീറ്റ് ഹ്യൂമറല്ല ഈ സിനിമ. കോമഡി, ആക്ഷന്‍ ഗ്യാങ്‌സ്റ്റര്‍ ഴോണറുകള്‍ മിക്‌സ് ചെയ്തിട്ടുള്ള സിനിമയാണ്. ഒരു ഴോണര്‍ മാത്രം സ്‌പെസിഫൈ ചെയ്ത് പറയാന്‍ ഇപ്പോള്‍ പറ്റില്ല.
എസ്.ജെ സൂര്യയെ ലൗഡ് ആയിട്ടല്ല ഈ സിനിമയില്‍ പ്രസന്റ് ചെയ്യാന്‍ നോക്കുന്നത്. പുള്ളിയോട് മുമ്പ് പറഞ്ഞിട്ടുള്ള കഥകളില്‍ മുഴുവന്‍ ലൗഡ് ആയിട്ടുള്ള കഥാപാത്രങ്ങള്‍ ആവര്‍ത്തിച്ചു വരുന്നതുകൊണ്ടാണ് ഒഴിവാക്കേണ്ടി വന്നത്. ഈ സിനിമയില്‍ അത് വരാതിരിക്കാന്‍ ശ്രമിക്കുന്നുണ്ട്.
ഫഹദിന്റെ കഥാപാത്രത്തെയും അതുപോലെ പ്രസന്റ് ചെയ്യാനാണ് നോക്കുന്നത്, എന്നുവെച്ച് രണ്ടുപേരെയും സട്ടില്‍ ആയി പ്രസന്റ് ചെയ്യുമെന്നല്ല, കഥക്ക് ആവശ്യമുള്ള രീതിയില്‍ രണ്ടുപേരെയും അവതരിപ്പിക്കും. കൂടുതല്‍ ഒന്നും പറയാനായിട്ടില്ല,’ വിപിന്‍ ദാസ് പറഞ്ഞു.
Content Highlight: Vipin Das about S J Surya and Fahadh Faasil movie