ഗുരുവായൂര്‍: ആര്‍ട്ടിസ്റ്റ് ജസ്‌ന സലീമിനെതിരെ കലാപാഹ്വാനത്തിന് കേസെടുത്തു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിനെ തുടര്‍ന്നാണ് ജസ്‌ന സലീമിനെതിരെ കേസെടുത്തത്.
ഗുരുവായൂരിലെ കിഴക്കേ നടയില്‍ കൃഷ്ണ വിഗ്രഹത്തിന് മാല ചാര്‍ത്തുന്ന വീഡിയോ ചിത്രീകരിച്ച് സാമൂഹ്യ മാധ്യമത്തിലൂടെ പ്രചരിപ്പിച്ചതിനെ തുടര്‍ന്നാണ് കേസെടുത്തത്.
നേരത്തെ ജസ്‌ന സലീം ഗുരുവായൂര്‍ ക്ഷേത്രത്തിനിടത്തുനിന്ന് കേക്ക് മുറിക്കുകയും ചിത്രങ്ങളും പ്രചരിപ്പിച്ചിരുന്നു.പിന്നാലെ ക്ഷേത്രത്തിന്റെ പരിസര പ്രദേശങ്ങളില്‍ വീഡിയോഗ്രഫിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
ഈ വിഷയങ്ങള്‍ക്ക് ശേഷം, ക്ഷേത്രങ്ങളില്‍ ഇത്തരത്തിലുള്ള കാര്യങ്ങള്‍ക്കുള്ള ഇടമല്ലെന്നും ഭക്തര്‍ക്കുള്ള സ്ഥലമാണെന്നും ഇത്തരത്തില്‍ വീഡിയോകളും മറ്റും ചിത്രീകരിച്ച് ശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമങ്ങള്‍ അംഗീകരിക്കില്ലെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
അതിനിടയിലാണ് കഴിഞ്ഞ മാസം കിഴക്കേ നടയില്‍ ജസ്‌ന സലീം ദീപസ്തംഭത്തിനടുത്തുള്ള കൃഷ്ണ വിഗ്രഹത്തില്‍ മാല ചാര്‍ത്തുകയും വീഡിയോ എടുക്കുകയും ചെയ്തത്.
വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡാണ് പൊലീസില്‍ പരാതി നല്‍കിയത്. പിന്നാലെയാണ് ജസ്‌ന സലീമിനെതിരെ കലാപ ശ്രമത്തിന് കേസെടുത്തത്.
ചിത്രങ്ങളും വീഡിയോയും എടുക്കാനുള്ള അനുവാദം ഉണ്ടായിരുന്നു. എന്നാല്‍ ചിലര്‍ അത് ദുരുപയോഗം ചെയ്തതോടെയാണ് ഹൈക്കോടതി ഇക്കാര്യങ്ങള്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
Content Highlight: Violating the High Court order, a video was shot of offering malacharti to the Krishna idol at Guruvayur temple; Case filed against Jasna Salim