വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. ഹൃദയത്തിന് ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തുന്ന സിനിമയില്‍ ധ്യാന്‍ ശ്രീനിവാസന്‍, നിവിന്‍ പോളി, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങി വലിയ താരനിര ഒന്നിക്കുന്നുണ്ട്.
വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. ഹൃദയത്തിന് ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തുന്ന സിനിമയില്‍ ധ്യാന്‍ ശ്രീനിവാസന്‍, നിവിന്‍ പോളി, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങി വലിയ താരനിര ഒന്നിക്കുന്നുണ്ട്.
ചിത്രത്തില്‍ ബേസിലിനെ കാസ്റ്റ് ചെയ്തപ്പോള്‍ ഉണ്ടായ അനുഭവം കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ വിനീത് പങ്കുവെച്ചു. കഥാപാത്രത്തിന്റെ പേര് പോലും ചോദിക്കാതെയാണ് ബേസില്‍ വന്ന് അഭിനയിച്ചതെന്നും, വൈകുന്നേരം താന്‍ അക്കാര്യം ചോദിച്ചപ്പോഴാണ് ബേസില്‍ അതിനെപ്പറ്റി ചിന്തിച്ചതെന്നും വിനീത് പറഞ്ഞു.
‘ബേസിലിനോട് ഞാന്‍ ഫോണില്‍ രണ്ട് മിനിറ്റ് മാത്രമേ സംസാരിച്ചുള്ളൂ. അവന്‍ ചെയ്യാമെന്ന് സമ്മതിച്ചു. പിന്നീട് അവനോട് സ്‌ക്രിപ്റ്റ് കേള്‍ക്കണോ എന്ന് ചോദിച്ചപ്പോള്‍ അതിന്റെ ആവശ്യമില്ല എന്ന് അവന്‍ പറഞ്ഞു. അങ്ങനെ ഷൂട്ടിന് വേണ്ടി മൂന്നാറിലെ ലൊക്കേഷനിലെത്തി. അവിടെ എല്ലാവരുമായും കോമഡിയടിച്ച് ചിരിച്ച് കളിച്ച് നിന്നു.
ആ ദിവസത്തെ ഷൂട്ട് കഴിഞ്ഞ് ഞാന്‍ ബേസിലിനോട് ചോദിച്ചു, എടാ നിനക്ക് നിന്‍രെ ക്യാരക്ടറിന്റെ പേര് അറിയുമോ എന്ന്. അത് കേട്ടപ്പോഴാണ് അവനും ചിന്തിച്ചത്. എന്താ പേരെന്ന് അവന്‍ എന്നോട് ചോദിച്ചു. പ്രദീപ് എന്നാണ് പേരെന്ന് ഞാന്‍ പറഞ്ഞു. ‘നിനക്ക് വേറെ പേരൊന്നും കിട്ടീലേ’ എന്നാണ് അവന്‍ ചോദിച്ചത്.
നിനക്ക് പിന്നെ ഏത് പേരാ വേണ്ടത് എന്ന് ഞാന്‍ അവനോട് ചോദിച്ചു. കുറച്ചുനേരം ആലോചിച്ചിട്ട് അവന്‍ പറഞ്ഞു ‘പ്രണവ്… ആ പേര് എനിക്ക് ചേരില്ലേ’ എന്ന്. അത് കേട്ട് ഞാന്‍ അവനെ കളിയാക്കി . എനിക്കിഷ്ടമുള്ളതുകൊണ്ടാണ് പ്രദീപ് എന്ന പേര് സെലക്ട് ചെയ്തത്,’ വിനീത് പറഞ്ഞു.
മെരിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യം നിര്‍മിക്കുന്ന ചിത്രം ഏപ്രില്‍ 11നാണ് തിയേറ്ററുകളിലെത്തുക.
Content Highlight: Vineeth Sreenivasan shares the funny incident with Basil Joseph in Varshangalkku Sesham