വർഷങ്ങൾക്ക് ശേഷത്തിലെ ആ പാട്ട് കംപോസ് ചെയ്യുന്നത് ഹോസ്പിറ്റലിൽ വെച്ച്: വിനീത് ശ്രീനിവാസൻ
Film News
വർഷങ്ങൾക്ക് ശേഷത്തിലെ ആ പാട്ട് കംപോസ് ചെയ്യുന്നത് ഹോസ്പിറ്റലിൽ വെച്ച്: വിനീത് ശ്രീനിവാസൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 30th March 2024, 9:32 pm

വർഷങ്ങൾക്ക് ശേഷം സിനിമയുടെ ആദ്യത്തെ പാട്ട് അമൃത് കംപോസ് ചെയ്തത് ഹോസ്പിറ്റലിൽ വെച്ചാണെന്ന് വിനീത് ശ്രീനിവാസൻ. താൻ സ്ക്രിപ്റ്റ് പറഞ്ഞതിന് ശേഷമാണ് ലിവർപൂളിൽ കോൺസെർട്ടിന് പോയ അമൃതിന്റെ അമ്മ ഹോസ്പിറ്റലിൽ ആയതെന്ന് വിനീത് പറഞ്ഞു. അപ്പോൾ തന്നെ അമൃത് അവിടേക്ക് പോയെന്നും ഹോസ്പിറ്റലിൽ സ്റ്റുഡിയോ സെറ്റ് ചെയ്താണ് മധു പകരൂ എന്ന പാട്ടൊക്കെ കംപോസ് ചെയ്തതെന്ന് വിനീത് കാൻചാനൽ മീഡിയയോട് പറഞ്ഞു.

‘അമൃത് മ്യൂസിക് ചെയ്യാമെന്ന തീരുമാനം ഉണ്ടായതിനു ശേഷം ഒരു ദിവസം ഞാൻ അവനെ വിളിച്ചിട്ട് ഫസ്റ്റ് ഹാഫിന്റെ സ്ക്രിപ്റ്റ് പറഞ്ഞു. സ്ക്രിപ്റ്റ് കേട്ടിട്ട് അവൻ ഇതിന്റെ പോസിബിലിറ്റിസും കാര്യങ്ങളൊക്കെ മനസിലായി. അതെല്ലാം കേട്ടിട്ട് ഭയങ്കര ഇൻസ്പെയർ ആയിട്ടാണ് അവൻ വീട്ടിൽ നിന്ന് ഇറങ്ങിയത്. അവൻ വീട്ടിന്ന് ഇറങ്ങിയ വഴിക്കാണ് മാമിനെ ഹോസ്പിറ്റലിൽ ആയത് അറിയുന്നത്.

മാം ലിവർപൂളിൽ ഒരു കോൺസെർട്ടിന് പോയിരുന്നു. അവിടെ വെച്ചിട്ട് മാം കുഴഞ്ഞ് വീണു. എന്നിട്ട് അവിടെ രണ്ടുമാസം ഹോസ്പിറ്റലിൽ ആയിരുന്നു. അന്ന് രാത്രി തന്നെ അവൻ അങ്ങോട്ട് പോയി. ഇങ്ങനെ ഒരു വിഷയം ഉണ്ടെന്ന് എന്നെ ഇൻഫോം ചെയ്തു. കുറച്ചു ദിവസത്തേക്ക് കോൺടാക്ട് ഒന്നുമില്ല.

എനിക്ക് ചെന്നിട്ട് പാട്ടിന്റെ കാര്യം പറയാൻ പറ്റില്ലല്ലോ. അമ്മയ്ക്ക് എങ്ങനെയുണ്ട് എന്നൊക്കെ ചോദിച്ചു. എനിക്കു തിടുക്കം ഒക്കെയുണ്ട്. പക്ഷേ അതൊന്നും ചോദിക്കാൻ പോയില്ല. അവൻ ആയിട്ടുതന്നെ എന്നോട് പറഞ്ഞു അമ്മ ബെറ്റർ ആയിട്ട് വരുന്നുണ്ട്, ഞാൻ ഹോസ്പിറ്റലിൽ അടുത്ത് സ്റ്റുഡിയോ സെറ്റ് ചെയ്തുകൊണ്ടിരിക്കുകയാണ് എന്ന്.

ഹോസ്പിറ്റലിൽ അവർക്ക് ഒരു പ്രൈവറ്റ് റൂം ഉണ്ട്. അവിടെ ഞാൻ സ്പീക്കേഴ്സും സിസ്റ്റവും കീബോർഡ് ഒക്കെ വെച്ചിട്ടുണ്ട്, ഞാൻ മെല്ലെ വർക്ക് ചെയ്തു തുടങ്ങാം എന്ന് പറഞ്ഞു. ആദ്യത്തെ മധു പകരൂ എന്ന പാട്ടൊക്കെ ഇറങ്ങിയല്ലോ, അതെല്ലാം ഹോസ്പിറ്റലിൽ നിന്നാണ് കമ്പോസ് ചെയ്യുന്നത്. ആദ്യ ഒരു ഓപ്ഷൻ അയച്ചു. അത് ഒരു ഇന്റെൻസ് ആയിട്ടുള്ള പാട്ടായിരുന്നു. എനിക്ക് അത്ര ഇന്റൻസ് ആയിട്ടല്ല, ബാബുക്കന്റെ ശൈലിയിലുള്ള പാട്ടാണ് വേണ്ടത്. പ്ലസന്റ് ആയിട്ടുള്ള പാട്ടാണ് വേണ്ടതെന്ന് പറഞ്ഞപ്പോൾ ഇത് അയച്ചു. അത് കേട്ടപ്പോൾ തന്നെ ഞാൻ ഓക്കെ ആയി,’ വിനീത് ശ്രീനിവാസൻ പറഞ്ഞു.

Content Highlight: Vineeth sreenivasan says that amrith composed the song in hospital