sterlite protest
തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് സമരത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് നടന്‍ വിജയ്; സന്ദര്‍ശനം മാധ്യമങ്ങളെ അറിയിക്കാതെ അര്‍ധരാത്രിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Jun 06, 04:51 am
Wednesday, 6th June 2018, 10:21 am

തൂത്തുക്കുടി: തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് പ്ലാന്റിനെതിരെ നടന്ന സമരത്തില്‍ പൊലീസ് നടത്തിയ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കാണാന്‍ തമിഴ് നടന്‍ വിജയ് എത്തി. മാധ്യമങ്ങളെ അറിയിക്കാതെ ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു വിജയ് കുടുംബാംഗങ്ങളെ കാണാനെത്തിയത്.


ALSO READ: ‘നീനു മാനസികരോഗത്തിന് ചികിത്സയിലായിരുന്നു, മകളെ ഉടന്‍ തന്നെ അഭയ കേന്ദ്രത്തിലേക്ക് മാറ്റി ചികിത്സ നല്‍കണം’; ഹരജിയുമായി നീനുവിന്റെ പിതാവ് കോടതിയില്‍


വെടിവെപ്പിനിടെ കൊല്ലപ്പെട്ട 13 കുടുംബാംഗങ്ങളുടെ വീട്ടിലും വിജയ് സന്ദര്‍ശനം നടത്തിയിരുന്നു. ആരാധകര്‍ കൂടുമെന്നതിനാല്‍ വളരെ രഹസ്യമായിട്ടായിരുന്നു വിജയ് കുടുംബങ്ങളെ കാണാനെത്തിയത്.

അര്‍ധരാത്രിയോടെ ബൈക്കിലെത്തിയ വിജയ് കുടുംബാംഗങ്ങളെ കണ്ട് ആശ്വസിപ്പിക്കുകയും ഒരുലക്ഷം രൂപ വീതം ധനസഹായം നല്‍കുകയും ചെയ്തു. പ്രദേശവാസികളില്‍ ചിലര്‍ മൊബൈലില്‍ പകര്‍ത്തിയ ഫോട്ടോകള്‍ പ്രചരിച്ചതിനെത്തുടര്‍ന്നാണ് വിജയുടെ സന്ദര്‍ശനത്തെപ്പറ്റി മാധ്യമങ്ങള്‍ അറിഞ്ഞത്.