19 ഫോറും 11 സിക്‌സും, 94 പന്തില്‍ 173 റണ്‍സ്; വെടിക്കെട്ട് പ്രകടനവുമായി ഇഷന്‍ കിഷന്‍
മുംബൈ: വിജയ് ഹസാരെ ട്രോഫിയില്‍ വെടിക്കെട്ട് പ്രകടനവുമായി ജാര്‍ഖണ്ഡ് താരം ഇഷന്‍ കിഷന്‍. 94 പന്തില്‍ 173 റണ്‍സ് അടിച്ചെടുത്ത ഇഷന്റെ മികവില്‍ ജാര്‍ഖണ്ഡ് മധ്യപ്രദേശിനെ 324 റണ്‍സിന് തകര്‍ത്തു.
ആദ്യം ബാറ്റ് ചെയ്ത ജാര്‍ഖണ്ഡ് ഇഷന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെ പിന്‍ബലത്തില്‍ 50 ഓവറില്‍ ഒമ്പതിന് 422 റണ്‍സാണ് പടുത്തുയര്‍ത്തിയത്. മറുപടി ബാറ്റിംഗില്‍ മധ്യപ്രദേശ് 98 ണ്‍സിന് കൂടാരം കയറി.
37 റണ്‍സ് വഴങ്ങി ആറ് വിക്കറ്റെടുത്ത വരുണ്‍ ആരോണാണ് മധ്യപ്രദേശിനെ തകര്‍ത്തത്.
19 ഫോറും 11 സിക്‌സുമടക്കമാണ് ഇഷന്‍ 173 റണ്‍സ് നേടിയത്. ആദ്യ 50 റണ്‍സ് നേടാന്‍ 42 പന്ത് വേണ്ടിവന്ന ഇഷന്‍ പിന്നീട് കത്തിക്കയറി.
സെഞ്ച്വറിയ്ക്കായി പിന്നീട് 22 പന്തും 150 നായി 12 പന്തുമേ താരത്തിന് വേണ്ടിവന്നുള്ളൂ.
വിക്കറ്റ് കീപ്പറായ ഇഷന്‍ ടീമിന്റെ ക്യാപ്റ്റന്‍ കൂടിയാണ്. ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സ് താരമാണ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Vijay Hazare Trophy 2021: Ishan Kishan Smashes 173 off 94 Balls