എം.എല്‍.എ ഫണ്ട് തിരിമറി; ശെല്‍വരാജിനെതിരെ വിജിലന്‍സ് അന്വേഷണം
Kerala
എം.എല്‍.എ ഫണ്ട് തിരിമറി; ശെല്‍വരാജിനെതിരെ വിജിലന്‍സ് അന്വേഷണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 15th October 2012, 12:53 pm

തിരുവനന്തപുരം: നെയ്യാറ്റിന്‍ക്കര എം.എല്‍.എ ആര്‍. ശെല്‍വരാജിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടു. റോഡ് നിര്‍മാണത്തില്‍ അഞ്ചുലക്ഷം രൂപയുടെ ക്രമക്കേട് നടത്തിയെന്ന ആരോപണത്തിലാണ് അന്വേഷണം.

സി.പി.ഐ.എം ബ്രാഞ്ച് കമ്മിറ്റി അംഗവും മുന്‍ വാര്‍ഡ് അംഗവുമായ ദയാനന്ദനാണ് അഡ്വ. നെയ്യാറ്റിന്‍കര പി. നാഗരാജ് മുഖേന ആര്‍. ശെല്‍വരാജിനെതിരെ വിജിലന്‍സ് കോടതിയില്‍ ഹരജി നല്‍കിയത്.[]

എം.എല്‍.എ ഫണ്ടില്‍ തിരിമറി നടത്തിയെന്നാരോപിച്ചാണ് ഹരജി. ശെല്‍വരാജ്‌ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെയാണ് ഹരജി. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം പണി പൂര്‍ത്തിയാക്കിയ പനയംമൂല ചെമ്പറ റോഡിന് അതേ ദിവസങ്ങളില്‍ പ്രകൃതിക്ഷോഭ ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ച് ലക്ഷം രൂപ അനുവദിച്ചെടുത്തുവെന്നാണ് ഹരജിയിലെ ആരോപണം.

സി.പി.ഐ.എം എം.എല്‍.എ ആയിരുന്ന ശെല്‍വരാജ്‌ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച് കോണ്‍ഗ്രിസില്‍ ചേരുകുകയും നെയ്യാറ്റിന്‍കരയില്‍ നിന്നും തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിക്കുകയും ചെയ്തിരുന്നു.