ചെന്നൈ: ഹിന്ദി അറിയാത്തതിന്റെ പേരില്‍ നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവെച്ച് ഡി.എം.കെ നേതാവ് കനിമൊഴി ഉള്‍പ്പെടെയുള്ളവര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ 2011 ല്‍ ദല്‍ഹി എയര്‍പോര്‍ട്ടില്‍വെച്ച് താന്‍ നേരിട്ട മോശം അനുഭവം പങ്കുവെച്ചെത്തിയിരിക്കുകയാണ് പ്രശസ്ത തമിഴ് സംവിധായകന്‍ വെട്രിമാരന്‍.
മോണണ്‍ട്രിയല്‍ ഫിലിം ഫെസ്റ്റിവെല്ലില്‍ ആടുകളം സിനിമയുടെ സ്‌ക്രീനിങ് കഴിഞ്ഞ് കാനഡയില്‍ നിന്ന് തിരിച്ചുവരുംവഴിയാണ് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥന്‍ അദ്ദേഹത്തോട് മോശമായി പെരുമാറിയതെന്നാണ് ഒരു മാഗസിനു നല്‍കിയ അഭിമുഖത്തില്‍ വെട്രിമാരന്‍ പറഞ്ഞു.
എയര്‍പോര്‍ട്ടില്‍വെച്ച് തന്നോട് ഹിന്ദിയില്‍ സംസാരിച്ച ഉദ്യോഗസ്ഥനോട് തനിക്ക് ഹിന്ദി അറിയില്ലെന്നു പറഞ്ഞപ്പോള്‍ രാജ്യത്തിന്റെ മാതൃഭാഷ അറിയാതിരിക്കുന്നതെങ്ങനെയെന്ന് ചോദിച്ചെന്നും സംവിധായകന്‍ പറയുന്നു.
തമിഴാണ് തന്റെ മാതൃഭാഷയെന്നും മറ്റു ഭാഷ സംസാരിക്കുന്ന ആളുകളുമായി ആശയവിനിമയം നടത്തേണ്ടി വരുമ്പോള്‍ ഇംഗ്ലീഷിലാണ് സംസാരിക്കാറെന്ന് മറുപടി നല്‍കിയെന്നും എന്നാല്‍ അതിനുള്ള പ്രതികരണം മോശമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
തമിഴരും കശ്മീരിയകളും എപ്പോഴും ഇങ്ങനെയാണെന്നും രാജ്യത്തെ തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും ഉദ്യോഗ്യസ്ഥന്‍ പ്രതികരിച്ചെന്ന് വെട്രിമാരന്‍ പറഞ്ഞു.
എന്റെ മാതൃഭാഷ സംസാരിക്കുന്നത് രാജ്യത്തിന്റെ ഐക്യത്തെ എങ്ങനെ തകര്‍ക്കും? എന്റെ മാതൃഭാഷ രാജ്യത്തിന്റെ വികസനത്തിന് എങ്ങനെ തടസ്സമാകും വെട്രിമാരന്‍ ചോദിച്ചു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക