Advertisement
Kerala News
നിപ സംശയം; പൂനെയില്‍ നിന്നുള്ള ഫലം കിട്ടിയിട്ടില്ലെന്ന് വീണാ ജോര്‍ജ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Sep 12, 01:33 pm
Tuesday, 12th September 2023, 7:03 pm

കോഴിക്കോട്: കോഴിക്കോട് അസ്വാഭാവിക പനി ബാധിച്ച് മരിച്ച രണ്ട് പേര്‍ക്ക് നിപ സ്ഥിരീകരിച്ച് പുറത്തുവന്ന റിപ്പോര്‍ട്ടില്‍ ആശയകുഴപ്പം. ഓഗസ്റ്റ് 30ന് മരിച്ചയാളുടെ ശ്രവ സാമ്പിള്‍ അയക്കാന്‍ സാധിച്ചിരുന്നില്ല.

ഇന്നലെ മരിച്ച വടകര ആയഞ്ചേരി സ്വദേശിക്ക് കേന്ദ്ര ആരോഗ്യ മന്ത്രി നിപ സ്ഥിരീകിച്ചിരുന്നു. എന്നാല്‍ എന്‍.ഐ.വി പൂനെയില്‍ നിന്നുള്ള പരിശോധന പൂര്‍ണമായിട്ടില്ലെന്നും പരിശോധനാ ഫലം സംസ്ഥാനം പ്രതീക്ഷിക്കുകയാണെന്നുമാണ് സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞത്.

‘നിപ സംശയം ഇവിടെയുണ്ട്. മരിച്ചയാളുടെ ബന്ധുക്കളില്‍ നാല് പേര്‍ക്ക് പനി വന്നിട്ടുണ്ട്. നമ്മള്‍ അഞ്ച് സാമ്പിളുകളാണ് പൂനെയിലേക്കയച്ചത്. നിലവില്‍ ആശുപത്രിയില്‍ കഴിയുന്ന നാല് പേരുടെയും ഇന്നലെ മരിച്ചയാളുടെയും ഉള്‍പ്പെടെ അഞ്ച് സാമ്പിളുകലാണ് പൂനെയിലേക്കയച്ചത്.

ഈ അഞ്ച് സാമ്പിളുകളുടെയും ഫലം അറിയാന്‍ കാത്തിരിക്കുകയാണെന്ന് അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്. അക്കാര്യമാകാം അദ്ദേഹം പറഞ്ഞത്. എന്‍.ഐ.വി പൂനെയില്‍ നിന്നുള്ള പരിശോധനകള്‍ പൂര്‍ത്തിയായിട്ടില്ല. ആ പരിശോധനാ ഫലം സംസ്ഥാനം പ്രതീക്ഷിക്കുകയാണ്,’ വീണ ജോര്‍ജ് പറഞ്ഞു.

Content Highlights:Veena George said that the Nipah tests have not been completed yet