പറവൂര്‍: കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കൊവിഡ് കാലത്ത് വ്യത്യസ്തമായ ഒരു വഴിയാണ് സ്വീകരിച്ചത്. ഫെബ്രുവരി മാസം മുതല്‍ തന്നെ മുന്നറിയിപ്പ് നല്‍കാനും ലോക്ഡൗണ്‍ കാലത്ത് വിവിധ മേഖലയിലെ വിദഗ്ധരുമായി സംസാരിക്കാനുമാണ് രാഹുല്‍ ഗാന്ധി തയ്യാറായത്.
സമാനമായ രീതിയിലാണെന്ന് തോന്നിപ്പിക്കാവുന്ന തരത്തിലാണ് കോണ്‍ഗ്രസ് നേതാവ് വി.ഡി സതീശന്റെ പുതിയ ഇടപെടല്‍. സംസ്ഥാനത്തിന്റെ ധനമന്ത്രി ഡോ. തോമസ് ഐസക്കുമായി സംഭാഷണം നടത്തുകയാണ് സതീശന് ചെയ്തത്.
നേരത്തെ ഇരുനേതാക്കളും പലപ്പോളും സംവാദങ്ങള്‍ നടന്നിട്ടുണ്ട്. എന്നാല്‍ ആ സംവാദത്തിന്റെ തീതിയിലല്ല ഇപ്പോഴത്തെ സംഭാഷണം. ആശങ്കകള്‍ പങ്കുവെക്കുകയും പുതുവഴികളെ കുറിച്ചുള്ള അന്വേഷവും സംഭാഷണത്തിലുണ്ട്.
ഡയലോഗ് വിത്ത് വി.ഡി.എസ് പേരില്‍ വി.ഡി സതീശന് യൂട്യൂബ് പേജ് ആരംഭിച്ചിട്ടുണ്ട്. ഈ പേജിലെ ആദ്യ വീഡിയോ ആയാണ് ധനമന്ത്രിയും പറവൂര്‍ എം.എല്‍.എയും തമ്മില്‍ നട
ത്തിയ സംഭാഷണം ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക