ന്യൂദല്‍ഹി: ഏഴാം ക്ലാസ് പാഠ്യപദ്ധതിയില്‍ നിന്നും മുഗള്‍ രാജാക്കന്മാരെ കുറിച്ചുള്ള അധ്യായം ഒഴിവാക്കി എന്‍.സി.ഇ.ആര്‍.ടി. സാമൂഹിക പാഠത്തിന്റെ പുസ്തകത്തില്‍ നിന്നും മുഗള്‍ രാജാക്കന്മാരെ കുറിച്ച് പരാമര്‍ശിക്കുന്ന ഭാഗങ്ങള്‍ ഒഴിവാക്കി മഗധ, മൗര്യ, ശതവാഹന തുടങ്ങിയ രാജവംശങ്ങളെ ഉള്‍പ്പെ
ടുത്തിയതായാണ റിപ്പോര്‍ട്ടുകള്‍.
മുഗള്‍ രാജവംശങ്ങളെ കുറിച്ചുള്ള പാഠഭാഗങ്ങള്‍ കൂടാതെ ദല്‍ഹിയിലെ മുസ്‌ലിം ഭരണാധികാരികളെ കുറിച്ചുള്ള പാഠഭാഗങ്ങളും എന്‍.സി.ഇ.ആര്‍.ടി ഒഴിവാക്കിയിട്ടുണ്ട്. നാല്, ഏഴ് ക്ലാസുകളിലേക്കുള്ള പാഠപുസ്തകങ്ങള്‍ ഈ വര്‍ഷം പുതുക്കിയതിനിടെയാണ് മാറ്റം.
മുഗള്‍ രാജവംശത്തെ കുറിച്ച് പഠിക്കുന്നത് ഒഴിവാക്കി ഹിന്ദു, മുസ് ലിം, ക്രിസ്ത്യന്‍, ജൈന, സ്വരാഷ്ട്രീയനിസം, ബുദ്ധ, സിഖ് മതങ്ങളെ കുറിച്ച് പരാമര്‍ശിക്കുകയും ചെയ്യുന്നുണ്ട്.
ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ, മെയ്ക്ക് ഇന്‍ ഇന്ത്യ, അടല്‍ ടണല്‍ നിര്‍മാണം തുടങ്ങിയ വിഷയങ്ങളും പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം പാഠപുസ്തകങ്ങളിലെ വിഷയങ്ങളിലുണ്ടായ മാറ്റത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തി. കാവിവത്ക്കരണ ശ്രമമാണിതെന്നാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. 2025ലെ കുംഭമേളയെ കുറിച്ചുള്ള പരാമര്‍ശങ്ങളും ഉള്‍പ്പെടുത്തിയിരുന്നു.
എന്നാല്‍ കൊച്ചുകുട്ടികളെ കലാപങ്ങളെ കുറിച്ച് പഠിപ്പിക്കുന്നത് മോശം പൗരന്മാരാക്കുമെന്നാണ് എന്‍.സി.ഇ.ആര്‍.ടി ഡയറക്ടര്‍ ദിനേശ് പ്രസാദ് സക്ലാനിയുടെ വാദം.
Content Highlight: Kumbh Mela is coming in 2025; NCERT omits Mughal emperors from Class 7 textbook