ഐ.പി.എല്ലില്‍ റിഷബ് പന്തിന്റെ മോശം പ്രകടനങ്ങള്‍ക്ക് അവസാനമില്ല. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ രണ്ട് പന്തില്‍ വെറും നാല് റണ്‍സുമായാണ് പന്ത് കളം വിട്ടത്.
നാലാം നമ്പറില്‍ കളത്തിലിറങ്ങിയ താരം വില്‍ ജാക്‌സിന്റെ പന്തില്‍ കരണ്‍ ശര്‍മയ്ക്ക് ക്യാച്ച് നല്‍കിയാണ് തിരികെ നടന്നത്. ക്രീസിലെത്തിയ ആദ്യ പന്തില്‍ തന്നെ ബൗണ്ടറി നേടിയ താരം നേരിട്ട രണ്ടാം പന്തില്‍ തന്നെ തിരിച്ചുനടക്കുകയായിരുന്നു.
Pooran ✅
Pant ✅Agent Jacks delivers again ✨@ril_foundation | #ESADay #EducationAndSportsForAll #MumbaiIndians #TATAIPL #PlayLikeMumbai #MIvLSG pic.twitter.com/Vh8pRCyelU
— Mumbai Indians (@mipaltan) April 27, 2025
സീസണില്‍ ഇതുവരെ ബാറ്റെടുത്ത ഒമ്പത് ഇന്നിങ്‌സില്‍ ആറ് തവണയും താരം ഇരട്ടയക്കം കാണാതെയാണ് പുറത്തായത്. ഇതുവരെ നേടിയതാകട്ടെ 12.22 ശരാശരിയില്‍ 110 റണ്‍സും. ഐ.പി.എല്ലില്‍ ഒരു ടോപ് ഓര്‍ഡര്‍ താരത്തിന്റെ ഏറ്റവും മോശം ബാറ്റിങ് ശരാശരിയും പന്തിന്റേത് തന്നെയാണ്.
സീസണില്‍ ഇതുവരെയുള്ള ലഖ്‌നൗ ക്യാപ്റ്റന്റെ പ്രകടനം കണക്കിലെടുക്കുമ്പോള്‍ ലേലത്തില്‍ ലഭിച്ച തുകയ്ക്കുള്ള ഒട്ട്പുട്ട് നല്‍കുന്നില്ല എന്ന് വ്യക്തമായി പറയാന്‍ സാധിക്കും. ഒമ്പത് ഇന്നിങ്‌സുകള്‍ക്ക് ശേഷം ആകെ നേടിയ റണ്‍സും ലേലത്തില്‍ ലഭിച്ച തുകയും തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ റിഷബ് പന്ത് നേടിയ ഒരേ റണ്‍സിന്റെയും വില 24,54,545 രൂപയാണ്.
അതേസമയം, മുംബൈയ്‌ക്കെതിരായ മത്സരത്തില്‍ ലഖ്‌നൗ 54 റണ്‍സിന്റെ തോല്‍വിയേറ്റുവാങ്ങിയിരുന്നു. മുംബൈ ഉയര്‍ത്തിയ 216 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സൂപ്പര്‍ ജയന്റ്‌സ് 1614ന് പുറത്തായി.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യന്‍സിന് മൂന്നാം ഓവറില്‍ തന്നെ രോഹിത് ശര്‍മയെ നഷ്ടപ്പെട്ടിരുന്നു. അഞ്ച് പന്തില്‍ 12 റണ്‍സാണ് രോഹിത് നേടിയത്.
രണ്ടാം വിക്കറ്റില്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടുമായി റിയാന്‍ റിക്കല്‍ടണും വില്‍ ജാക്‌സും ഇന്നിങ്‌സിന് അടിത്തറയൊരുക്കി. ടീം സ്‌കോര്‍ 88 നില്‍ക്കവെ റിക്കല്‍ടണെ മടക്കി ദിഗ്വേഷ് രാഥി ലഖ്‌നൗവിനാവശ്യമായ ബ്രേക് ത്രൂ നല്‍കി.
32 പന്തില്‍ നാല് സിക്‌സറും ആറ് ഫോറുമടക്കം 181.25 സ്‌ട്രൈക്ക് റേറ്റില്‍ 58 റണ്‍സാണ് താരം സ്വന്തമാക്കിയത്.
പിന്നാലെയെത്തിയ സൂര്യകുമാറും വില്‍ ജാക്‌സിനെ ഒപ്പം കൂട്ടി സ്‌കോര്‍ ബോര്‍ഡിന് ജീവന്‍ നല്‍കി. വില്‍ ജാക്‌സ് 21 പന്തില്‍ 29 റണ്‍സടിച്ച് മടങ്ങി. പിന്നാലെയെത്തിയ തിലക് വര്‍മ ആറ് റണ്‍സിനും ഹര്‍ദിക് പാണ്ഡ്യ അഞ്ച് റണ്‍സിനും മടങ്ങിയെങ്കിലും സ്‌കൈ തന്റെ താണ്ഡവം തുടര്‍ന്നു.
ടീം സ്‌കോര്‍ 180ല്‍ നില്‍ക്കവെയാണ് സൂര്യ മടങ്ങുന്നത്. 28 പന്തില്‍ 54 റണ്‍സാണ് സൂര്യ അടിച്ചെടുത്തത്. നാല് വീതം ഫോറും സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
Don’t say it
Don’t say it
Don’t say it𝗦𝗨𝗨𝗨𝗨𝗨𝗨𝗨𝗣𝗟𝗔𝗔𝗔𝗔𝗔𝗔 𝗦𝗛𝗢𝗧 🤩@ril_foundation | #ESADay #EducationAndSportsForAll #MumbaiIndians #PlayLikeMumbai #TATAIPL #MIvLSG pic.twitter.com/W5CcDjmiqz
— Mumbai Indians (@mipaltan) April 27, 2025
നമന്‍ ധിര്‍ 11 പന്തില്‍ പുറത്താകാതെ 25 റണ്‍സും കോര്‍ബിന്‍ ബോഷ് പത്ത് പന്തില്‍ 20 റണ്‍സുമായി മുംബൈ ഇന്നിങ്‌സില്‍ നിര്‍ണായകമായി.
ഒടുവില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ടീം 215ലെത്തി.
സൂപ്പര്‍ ജയന്റ്‌സിനായി മായങ്ക് യാദവും ആവേശ് ഖാനും രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ രവി ബിഷ്‌ണോയ്, പ്രിന്‍സ് യാദവ്, ദിഗ്വേഷ് സിങ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ലഖ്‌നൗവിനും തുടക്കം പാളി. മൂന്നാം ഓവറില്‍ തന്നെ സൂപ്പര്‍ താരം ഏയ്ഡന്‍ മര്‍ക്രമിനെ മടക്കി ജസ്പ്രീത് ബുംറ ആദ്യ രക്തം ചിന്തി. 11 പന്തില്‍ ഒമ്പത് റണ്‍സുമായി നമന്‍ ധിറിന് ക്യാച്ച് നല്‍കിയായിരുന്നു സൂപ്പര്‍ ജയന്റ്സ് സൂപ്പര്‍ താരത്തിന്റെ മടക്കം.
വണ്‍ ഡൗണായെത്തിയ നിക്കോളാസ് പൂരനും മിച്ചല്‍ മാര്‍ഷും ഒന്നുചേര്‍ന്ന് നടത്തിയ ചെറുത്തുനില്‍പ്പിന് അധികം ആയുസ് നല്‍കാതെ വില്‍ ജാക്‌സ് ലഖ്‌നൗവിന് മേല്‍ അടുത്ത പ്രഹരമേല്‍പ്പിച്ചു. ടീം സ്‌കോര്‍ 60ല്‍ നില്‍ക്കവെ 15 പന്തില്‍ 27 റണ്‍സുമായി പൂരന്‍ മടങ്ങി.
Suryakumar Yadav’s catches at long off 🔥 >>>>@ril_foundation | #ESADay #EducationAndSportsForAll #MumbaiIndians #PlayLikeMumbai #TATAIPL #MIvLSGpic.twitter.com/m8IoE0R9Nw
— Mumbai Indians (@mipaltan) April 27, 2025
ഏഴാം ഓവറിലെ ആദ്യ പന്തില്‍ നിക്കോളാസ് പൂരനെ പുറത്താക്കിയ വില്‍ ജാക്‌സ് ഓവറിലെ മൂന്നാം പന്തില്‍ ക്യാപ്റ്റന്‍ റിഷബ് പന്തിനും പവലിയനിലേക്ക് തിരിച്ചയച്ചു. രണ്ട് പന്തില്‍ നാല് റണ്‍സുമായാണ് പന്ത് പുറത്തായത്.
കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ മുംബൈ ബൗളര്‍മാര്‍ ലഖ്‌നൗവിനെ ഒരിക്കല്‍പ്പോലും നിലയുറപ്പിക്കാന്‍ അനുവദിച്ചില്ല. മിച്ചല്‍ മാര്‍ഷും (24 പന്തില്‍ 34) ആയുഷ് ബദോണിയും (22 പന്തില്‍ 35) ചേര്‍ന്ന് സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കാനൊരുങ്ങിയെങ്കിലും മുംബൈ ബൗളര്‍മാര്‍ വീണ്ടും തങ്ങളുടെ മാജിക് പ്രകടമാക്കി. അവസാന പ്രതീക്ഷയായ ഡേവിഡ് മില്ലറിനെ 24 റണ്‍സിനും ചുരുട്ടിക്കെട്ടി പള്‍ട്ടാന്‍സ് വിജയത്തിലേക്ക് ഓടിയടുത്തു.
ബാക്കിയുള്ളതെല്ലാം ചടങ്ങ് മാത്രമായപ്പോള്‍ ലഖ്‌നൗ 161ന് പുറത്തായി.
മുംബൈയ്ക്കായി ജസ്പ്രീത് ബുംറ നാല് വിക്കറ്റും ട്രെന്റ് ബോള്‍ട്ട് മൂന്ന് വിക്കറ്റുമായി തിളങ്ങിയപ്പോള്‍ വില്‍ ജാക്‌സ് രണ്ടും കോര്‍ബിന്‍ ബോഷ് ഒറു വിക്കറ്റും നേടി ലഖ്‌നൗവിന്റെ പതനം പൂര്‍ത്തിയാക്കി.
Content Highlight: IPL 2025: MI vs LSG: Rishabh Pant’s poor form continues